നടിയുടെ വിഡിയോ ഉണ്ടെന്ന് ഫേസ്ബുക് പോസ്റ്റ്, സുപ്രീംകോടതി ഇടപെട്ടു

ന്യൂഡല്‍ഹി: കേരളത്തില്‍ നടി ആക്രമിക്കപ്പെട്ടതിന്‍െറ വിഡിയോ കൈവശമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റ് വന്നതായി സാമൂഹികപ്രവര്‍ത്തക സുനിത കൃഷ്ണന്‍ സുപ്രീംകോടതിയില്‍ പരാതിപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ ഇത്തരം പ്രചാരണം നടത്തുന്നത് വിലക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തൊട്ടുപിറകെ ഫേസ്ബുക്കില്‍നിന്ന് വിവാദ പോസ്റ്റ് നീക്കി.

അതേസമയം, പ്രാദേശിക ഭാഷകളിലുള്ള അധിക്ഷേപകരമായ പോസ്റ്റുകള്‍ നീക്കാന്‍ ഫലപ്രദമായ സംവിധാനം കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി.ലോകൂര്‍, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ സുനിത കൃഷ്ണന്‍െറ സംഘടനയായ പ്രജ്വല നല്‍കിയ ഹരജിയില്‍ അന്തിമ വാദം കേള്‍ക്കുന്നതിനിടെയാണ് കേരളത്തിലെ നടി ആക്രമിക്കപ്പെട്ട സംഭവം അവര്‍ക്കുവേണ്ടി ഹാജരായ അഡ്വ. അപര്‍ണ ഭട്ട് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

നടി ആക്രമിക്കപ്പെട്ട കാര്യം ബുധനാഴ്ചയും അപര്‍ണ ഭട്ട് കോടതിയില്‍ പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെടുന്നതിന്‍െറ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട ഫേസ് ബുക്ക് പോസ്റ്റില്‍ ദൃശ്യങ്ങള്‍ ലഭിക്കാന്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും നല്‍കിയിരുന്നുവെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി.

പ്രാദേശിക ഭാഷകളിലുള്‍പ്പെടെ വരുന്ന ഉള്ളടക്കം പരിശോധിക്കാന്‍ സംവിധാനമുണ്ടെന്ന് സാമൂഹികമാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ളെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് എതിര്‍കക്ഷിയായ ഫേസ്ബുക്കിനോട് കോടതി ഇക്കാര്യത്തില്‍ വിശദീകരണം തേടി. പരാതി പരിശോധിക്കുമെന്ന് ഫേസ്ബുക്കിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിറകെയാണ് വിവാദ പ്രൊഫൈല്‍ അപ്രത്യക്ഷമായത്.

Tags:    
News Summary - film actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.