നികുതി വെട്ടിക്കാൻ ‘അമ്മ’ ജി.എസ്.ടി ടേണ്‍ ഓവര്‍ മറച്ചുവെച്ചു

കൊ​ച്ചി: സി​നി​മാ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’ നി​കു​തി വെ​ട്ടി​ക്കാ​ൻ എ​ട്ടു​കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ജി.​എ​സ്.​ടി ടേ​ണ്‍ ഓ​വ​ര്‍ മ​റ​ച്ചു​വെ​ച്ചു. ജി.​എ​സ്.​ടി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​ത്. ഈ ​തു​ക​യു​ടെ പി​ഴ​യ​ട​ക്ക​മു​ള്ള നി​കു​തി​യാ​യി നാ​ലു​കോ​ടി രൂ​പ അ​ട​ക്കാ​ൻ ‘അ​മ്മ’​ക്ക് ജി.​എ​സ്.​ടി വി​ഭാ​ഗം നോ​ട്ടീ​സ് ന​ല്‍കി.

അ​ഞ്ചു​വ​ര്‍ഷ​ത്തോ​ളം വൈ​കി​യാ​ണ് ‘അ​മ്മ’ ജി.​എ​സ്.​ടി ര​ജി​സ്ട്രേ​ഷ​ന്‍ എ​ടു​ത്ത​ത്. അം​ഗ​ങ്ങ​ളു​ടെ മെം​ബ​ര്‍ഷി​പ് ഫീ, ​സ്റ്റേ​ജ് ഷോ ​ന​ട​ത്തി​പ്പ് തു​ട​ങ്ങി​യ​വ​യു​ടേ​ത​ട​ക്കം ‘അ​മ്മ’​ക്ക്​ കോ​ടി​ക​ള്‍ വ​രു​മാ​ന​മു​ണ്ട്. എ​ന്നാ​ല്‍, ജി.​എ​സ്.​ടി ര​ജി​സ്ട്രേ​ഷ​ന്‍ എ​ടു​ക്കാ​തെ​യും വ​രു​മാ​ന​ത്തി​ന് നി​കു​തി ന​ല്‍കാ​തെ​യും സം​ഘ​ട​ന ക്ര​മ​ക്കേ​ട് ന​ട​ത്തി.

എ​ട്ടു​കോ​ടി 34 ല​ക്ഷം രൂ​പ​യു​ടെ ജി.​എ​സ്.​ടി ടേ​ണ്‍ ഓ​വ​ര്‍ ‘അ​മ്മ’ മ​റ​ച്ചു​വെ​ച്ചു​വെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 2018 മു​ത​ല്‍ ’22 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ‘അ​മ്മ’​യു​ടെ അ​ക്കൗ​ണ്ട് ബു​ക്കും വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ടും ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റു​മാ​ണ് ജി.​എ​സ്.​ടി വി​ഭാ​ഗം പ​രി​ശോ​ധി​ച്ച​ത്. നി​കു​തി​യും പ​ലി​ശ​യും പി​ഴ​യും അ​ട​ക്കം നാ​ലു​കോ​ടി രൂ​പ ‘അ​മ്മ’ അ​ട​ക്ക​ണം. ഇ​തി​നാ​യി ‘അ​മ്മ’ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വി​ന് ജി.​എ​സ്.​ടി വി​ഭാ​ഗം ഇ​ന്‍റി​മേ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍കി.

Tags:    
News Summary - Film actors' organization 'Amma' tax news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.