Posted On
date_range Updated On
date_range കിക്ക് ബോക്സിങ്ങിൽ സുവർണ നേട്ടവുമായി നിദ ഫാത്തിമ
കാഞ്ഞിരപ്പള്ളി: തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ‘ഖേലോ ഇന്ത്യ’ വിമൻസ് കിക്ക് ബോക്സിങ് ലീഗിൽ 46 കിലോ കിക്ക് ലൈറ്റ് വിഭാഗത്തിൽ നിദ ഫാത്തിമ സ്വർണം നേടി. കഴിഞ്ഞ ജൂണിൽ നടന്ന നാലാമത് കേരള സംസ്ഥാന അമച്വർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിലും നിദ സ്വർണം നേടിയിരുന്നു.
കാഞ്ഞിരപ്പള്ളി കല്ലുങ്കൽ നിയാസ്-നെസിയ ദമ്പതികളുടെ മകളും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമാണ്. മണ്ണൂവയലിൽ റഈസ് എം. സജിയാണ് പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.