തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് ആറുപേർ കൂടി മരിച്ചു. എറണാകുളം, ചിറ്റാറ്റുകര സ്വദേശി മുരുകൻ (46), എറണാകുളം വാരാപ്പുഴ സ്വദേശി ബാബു (48) എന്നിവർ പനിബാധിച്ചും കൊല്ലം നെടുമൺകാവ് സ്വദേശി സുനിൽകുമാർ (29), ആലപ്പുഴ ഭരണിക്കാവ് സ്വദേശി എൽസി (50), മലപ്പുറം എടക്കര സ്വദേശി ഖദീജ (66) എന്നിവർ ഡെങ്കിപ്പനി ബാധിച്ചും മലപ്പുറം മൊറയൂർ സ്വദേശി കുമാരൻ (40) എലിപ്പനി ബാധിച്ചുമാണ് മരിച്ചത്. കൂടാതെ ഹെപ്പെറ്റെറ്റിസ് എ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വയനാട് പൂതാടി സ്വദേശി പുഷ്പ (55), വയറിളക്ക രോഗംബാധിച്ച് മലപ്പുറം കടലുണ്ടി നഗരം സ്വദേശി ഫലീമക്കുട്ടി (65) എന്നിവരും മരിച്ചു.
ശനിയാഴ്ച പകർച്ചപ്പനി ബാധിച്ച് 16,909 പേർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 2318 പേർ തിരുവനന്തപുരം ജില്ലയിലാണ്. ഡെങ്കിപ്പനിക്ക് ചികിത്സ തേടിയ 309 പേരിൽ 191പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 88ഉം തലസ്ഥാന ജില്ലയിലുള്ളവരാണ്. 14 പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. ആലപ്പുഴ രണ്ടുപേർക്കും എറണാകുളത്ത് മൂന്നുപേർക്കും മലപ്പുറത്ത് ഒരാൾക്കും വയനാട് ജില്ലയിൽ രണ്ടുപേർക്കും കാസർകോട്ട് ആറുപേർക്കുമാണ് എച്ച്1 എൻ1 കണ്ടെത്തിയത്. അഞ്ചുപേർക്ക് എലിപ്പനിയും രണ്ടുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു. കോഴിക്കോട് ഒരാൾക്ക് ചികുൻഗുനിയയും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.