മരുമകൾക്ക് പങ്കില്ല, മോശം കാര്യങ്ങൾ പറഞ്ഞുപരത്തിയതിൽ ഷീല സണ്ണിയോട് പക തോന്നി - വ്യാജ ലഹരിക്കേസിൽ ലിവിയ ജോസ്

തൃശൂര്‍: പരസ്യമായി തന്നെ അപമാനിച്ചതിന് പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കിയ വ്യാജ ലഹരിക്കേസിലെ പ്രതി ലിവിയ ജോസിന്‍റെ കുറ്റസമ്മത മൊഴി. സഹോദരിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും ലിവിയ ജോസ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നറിയുന്നു. താന്‍ ബംഗളൂരുവില്‍ മോശം ജീവിതമാണ് നയിക്കുന്നതെന്ന് ഷീല സണ്ണിയും ഭര്‍ത്താവും പറഞഞു. ഇതിനാലാണ് ഷീലയോട് ദ്വേഷ്യം തോന്നിയത്.

ബംഗളൂരിൽ ജീവിക്കുന്ന തന്നെ പറ്റി ചില മോശം പരാമർശങ്ങൾ ഷീല സണ്ണി നടത്തിയിരുന്നു. ഇത് മനോവിഷമം ഉണ്ടാക്കി. അതിൽ തോന്നിയ പകയാണ് വ്യാജ സ്റ്റാമ്പുകൾ ബാഗിൽ വെച്ച് കള്ളക്കേസിൽ കുടുക്കുന്നതിലേക്ക് നയിച്ചത്.  നാരായണ ദാസുമായി ചേർന്നാണ് കൃത്യം നടപ്പാക്കിയത്. യഥാർഥ ലഹരി തന്നെയാണ് വാങ്ങാൻ ഉദ്ദേശിച്ചിരുന്നത് എങ്കിലും ലഹരി നൽകിയ ആഫ്രിക്കൻ വംശജൻ പറ്റിക്കുകയായിരുന്നു. 

വ്യാജ ലഹരിക്കേസില്‍ ലിവിയ ജോസിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. രാവിലെ ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലിവിയയെ കൊടുങ്ങല്ലൂരിലെത്തിച്ചാണ് ചോദ്യം ചെയ്തത്. ആദ്യഘട്ടത്തില്‍ പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തെളിവുകള്‍ അടക്കം നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഒടുവില്‍ കുറ്റസമ്മതം നടത്തിയത്.

കുറ്റകൃത്യത്തില്‍ തന്റെ സഹോദരിയായ, ഷീല സണ്ണിയുടെ മരുമകള്‍ക്ക് പങ്കില്ലെന്നും ലിവിയയുടെ മൊഴിയിലുണ്ട്. നാരായണദാസിന്റെ സഹായത്തോടെയാണ്കുറ്റകൃത്യം ചെയ്തതെന്നും ലിവിയ സമ്മതിച്ചു. അറസ്റ്റിലായ ലിവിയയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. നാരായണദാസിനൊപ്പം ലിവിയയെ ഇരുത്തി ചോദ്യം ചെയ്യാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്.

കഴിഞ്ഞദിവസം ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ലിവിയ ജോസ് പിടിയിലാകുന്നത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ലിവിയ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനെത്തുടർന്ന് ദുബൈയിലേക്ക് കടക്കുകയായിരുന്നു. 

Tags:    
News Summary - felt a grudge against Sheela Sunny for spreading bad things - Livia Jose in fake drug case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.