ഫാത്തിമ തഹ്​ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് പദവിയിൽനിന്ന് നീക്കി

കോഴിക്കോട്: എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഫാത്തിമ തഹ്​ലിയയെ നീക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ വാർത്താ കുറിപ്പിൽ അറിയിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ഘടകത്തിൻെറ നിർദേശപ്രകാരമാണ് നടപടിയെന്നും വാർത്താ കുറിപ്പിലുണ്ട്.

അതേസമയം, നടപടിയെക്കുറിച്ച് അറിയില്ലെന്ന് ഫാത്തിമ തഹ്​ലിയ പ്രതികരിച്ചു. മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കാരണം കാണിക്കൽ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും തഹ്​ലിയ അറിയിച്ചു.

'ഹരിത' നേതാക്കൾക്കെതിരെ എം.എസ്.എഫ് നേതാക്കൾ ലൈം​ഗി​കാധിക്ഷേപം നടത്തിയ സംഭവത്തിൽ, മുസ്​ലിം ലീഗിൽനിന്ന്​ നീതി ലഭിച്ചില്ലെന്ന്​ ഫാത്തിമ തഹ്​ലിയ പലതവണ വിമർശിച്ചിരുന്നു. കോഴിക്കോട്ട് വാർത്താ സമ്മേളനം നടത്തിയും ഫാത്തിമ തഹ്​ലിയ വിമർശനമുന്നയിച്ചിരുന്നു.

സംഭവത്തിൽ എം.എസ്.എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയതിന് പിരിച്ചുവിട്ട 'ഹരിത' സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ ഇന്നലെയാണ് മു​സ്​​ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് ഫാത്തിമ തഹ്​ലിയക്കെതിരെയും നടപടി ഉണ്ടായിരിക്കുന്നത്.

Tags:    
News Summary - Fatima Tahliya fired from MSF National Vice President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.