അട്ടിമറി കുതിപ്പുമായി ഫാത്തിമ തഹ്‍ലിയ; പേരാമ്പ്രയിൽ ടി.പിക്ക് അടിപതറുന്നു

കോഴിക്കോട്: സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയ പേരാ​മ്പ്രയിലെ പോരാട്ടത്തിൽ ഇടതു മുന്നണി കൺവീനറും മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ടി.പി രാമകൃഷ്ണനെ മികച്ച മാർജിനിൽ പിന്തള്ളി യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്ലിയ. വോട്ടെണ്ണൽ മൂന്നാം റൗണ്ട് പിന്നിട്ടപ്പോൾ 5302 വോട്ടിനാണ് ഫാത്തിമ തഹ്‍ലിയയുടെ മുന്നേറ്റം.

മുസ്‍ലിം ലീഗ് അ​പ്രതീക്ഷിത നീക്കത്തിലൂടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് മുതൽ സംസ്ഥാന തലത്തിൽ പേരാമ്പ്രയുടെ മത്സരം ശ്രദ്ധനേടിയിരുന്നു. പ്രചാരണ വേളയിൽ പുറത്തിറക്കിയ മൈക്ക് അനൗൺസ്മെന്റ് ഉൾപ്പെടെ വിവാദങ്ങളാൽ സംഭവബഹുലമായിരുന്നു പേരാമ്പ്ര.

വോട്ടെണ്ണൽ ആദ്യമൂന്ന് റൗണ്ട് പിന്നിട്ടപ്പോഴാണ് ഫാത്തിമയുടെ കുതിപ്പ്. 15,627 വോട്ട് ഫാത്തിമ തഹ്‍ലിയ നേടിയപ്പോൾ, ടി.പി രാമകൃഷ്ണൻ 10325 വോട്ടുമായി രണ്ടാമതാണ്. 2016ൽ 4101വോട്ടിനും, 2021ൽ 22,592വോട്ടിനുമായിരുന്നു ടി.പി രാമകൃഷ്ണന്റെ വിജയം.

യു.ഡി.ഫ് ഭരിക്കുന്ന ച​ങ്ങരോത്ത് പഞ്ചായത്തിലായിരുന്നു വോട്ടെണ്ണലിന്റെ തുടക്കം. ഒന്നും രണ്ടും റൗണ്ടിലും ച​ങ്ങരോത്താണ് എണ്ണുന്നത്. മൂന്നാം റൗണ്ടിൽ ചക്കിട്ടപ്പാറ പഞ്ചായത്തിലേക്കും വോട്ടെണ്ണൽ ആരംഭിക്കും.

നാലാം റൗണ്ടിൽ ചക്കിട്ടപാറ പഞ്ചായത്തിലെയും കൂത്താളി പഞ്ചായത്തിലെ 56-ാം ബൂത്ത് വരെയും എണ്ണും. അഞ്ചാം റൗണ്ടിൽ കൂത്താളി പഞ്ചായത്തിലെയും പേരാമ്പ്ര പഞ്ചായത്തിലെ 70-ാം ബൂത്ത് വരെയും എണ്ണും. ആറാം റൗണ്ടിലും ഏഴാം റൗണ്ടിലും പേരാമ്പ്ര പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുക. എട്ടാം റൗണ്ടിൽ പേരാമ്പ്ര പഞ്ചായത്തിലെയും ചെറുവണ്ണൂർ പഞ്ചായത്തിലെ 112-ാം ബൂത്ത് വരെയും എണ്ണും. ഒൻപതാം റൗണ്ടിൽ ചെറുവണ്ണൂർ പഞ്ചായത്തിലെയും തുറയൂർ പഞ്ചായത്തിലെ 126-ാം ബൂത്തും ഉൾപ്പെടും. പത്താം റൗണ്ടിൽ തുറയൂർ പഞ്ചായത്തിലെ യും മേപ്പയ്യൂർ പഞ്ചായത്തിലെ 140- ാം ബൂത്ത് വരെയും എണ്ണും.11-ാം റൗണ്ടിൽ മേപ്പയ്യൂർ പഞ്ചായത്തിലെ ബൂത്തുകളാണ്.

12-ാം റൗണ്ടിൽ മേപ്പയ്യൂർ പഞ്ചാ യത്തിലെ ശേഷിക്കുന്നവയും കീ ഴരിയൂർ പഞ്ചായത്തിലെ 168-ാം ബൂത്തും ഉൾപ്പെടും. 13-ാം റൗണ്ടിൽ കീഴരിയൂർ പഞ്ചാത്തിലെ ബൂത്തു കളാണ്. 14-ാം റൗണ്ടിൽ അരിക്കുളം പഞ്ചായത്തിലെ 196-ാം ബൂത്ത് വരെ എണ്ണും. 15-ാം റൗണ്ടിൽ അരിക്കുളം പഞ്ചായത്തിലെയും നൊച്ചാട് പഞ്ചായത്തിലെ 210 ബൂത്ത് വരെയും ഉൾപ്പെടും. 16ാം വാർഡിൽ നൊച്ചാട് പഞ്ചായത്തിലെ ബൂത്തുകളാണ്. 17ാം റൗണ്ടിൽ നൊച്ചാട് പഞ്ചായത്തിലെ ശേഷിക്കുന്ന എട്ട് ബൂത്തുകളാണ് ഉണ്ടാകുക.

മണ്ഡലത്തിൽ, അരിക്കുളം, മേപ്പയ്യൂർ, കീഴരിയൂർ, നൊച്ചാട് എന്നീ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഭരിക്കുന്നത്. ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കൂത്താളി, പേരാമ്പ്ര, തുറയൂർ പഞ്ചായത്തുകൾ യു.ഡി.എഫ് ഭരണതതിനു കീഴിലാണ്. 

Tags:    
News Summary - Fathima Thaliya leading in perambra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.