ലക്ഷദ്വീപ്: മമ്മൂട്ടി പ്രതികരിക്കാത്തതിൽ അത്ഭുതം -ഫാത്തിമ തഹ് ലിയ

ലക്ഷദ്വീപ് വിഷയത്തിൽ നടൻ മമ്മൂട്ടി പ്രതികരിക്കാത്തതിനെ വിമർശിച്ച് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ. മന്ത്രിയായിരുന്നപ്പോൾ വിശ്വാസപരമായ കാരണങ്ങളാൽ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബിനെ വിമർശിക്കാൻ മമ്മൂട്ടിക്ക് ഉത്സാഹമായിരുന്നു.

എന്നാൽ, ലക്ഷദ്വീപിൽ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികൾ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാൻ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു - ഫാത്തിമ തഹ് ലിയ കുറിച്ചു.

കഴിഞ്ഞ ദിവസം ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ത്തതിന് മ​മ്മൂ​ട്ടി​ക്ക് ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യും വ്ലോ​ഗ​റു​മാ​യ മു​ഹ​മ്മ​ദ് സാ​ദി​ഖ് തുറന്ന കത്ത് എഴുതിയിരുന്നു. മ​മ്മൂ​ട്ടി​ക്ക് ആ​ദ്യ​പ്ര​തി​ഫ​ലം ന​ൽ​കി​യ​ത് ത​ങ്ങ​ളാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ചാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ക​ത്ത് പോ​സ്​​റ്റ്​ ചെ​യ്​ത​ത്. ഇ​തിന് ആ​ധാ​ര​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് മ​മ്മൂ​ട്ടി ​ത​ന്നെ ഏ​താ​നും വ​ർ​ഷം മു​മ്പ് ഒ​രു പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ൽ ന​ൽ​കി​യ ലേ​ഖ​ന​ത്തി​ലെ വാ​ച​ക​ങ്ങ​ളാ​ണ്.

'അ​ന്ന് ല​ക്ഷ​ദ്വീ​പി​ൽ​ നി​ന്നു​ള്ള ധാ​രാ​ളം വി​ദ്യാ​ർ​ഥി​ക​ൾ മ​ഹാ​രാ​ജാ​സി​ൽ പ​ഠി​ച്ചി​രു​ന്നു. അ​വ​ർ​ക്കൊ​രു സം​ഘ​ട​ന​യു​ണ്ട്​-​ല​ക്ഷ​ദ്വീ​പ് സ്​​റ്റു​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ. അ​തിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജി​ൽ വെ​ച്ചൊ​രു പ​രി​പാ​ടി ന​ട​ന്നു. ദ്വീ​പി​ലെ ചി​ല നാ​ട​ൻ​ക​ലാ​രൂ​പ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. അ​വ​ത​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച അ​നൗ​ൺ​സ്മെൻറ് ന​ട​ത്തി​യ​ത് ഞാ​നാ​യി​രു​ന്നു.10 രൂ​പ​യും ബി​രി​യാ​ണി​യു​മാ​യി​രു​ന്നു പ്ര​തി​ഫ​ലം'.

മ​മ്മൂ​ട്ടി എ​ഴു​തി​യ ഈ ​വാ​ച​കം എ​ടു​ത്തു ​പ​റ​ഞ്ഞാ​ണ് ആ​ദ്യ​പ്ര​തി​ഫ​ലം സാ​ദി​ഖ് ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. കേ​ര​ളം മൊ​ത്തം ല​ക്ഷ​ദ്വീ​പി​നൊ​പ്പം നി​ൽ​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ങ്ങ​യു​ടെ​യും മ​കന്‍റെ​യും പി​ന്തു​ണ ആ​ഗ്ര​ഹി​ക്കു​ന്ന​ത് തെ​റ്റാ​ണോ എ​ന്നും സാ​ദി​ഖ് ചോ​ദി​ക്കു​ന്നു.

Tags:    
News Summary - Save Lakshadweep, Fathima Thahiliya, Mammootty,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.