Posted On
date_range Updated On
date_range മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതൃസഹോദരൻ അറസ്റ്റിൽ; ആറുമാസത്തിനിടെ നിരവധി തവണ പീഡനത്തിന് ഇരയാക്കി
കൊല്ലം: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതൃ സഹോദരൻ അറസ്റ്റിൽ. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി തവണ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് പറയുന്നത്.
കുട്ടി ശാരീരിക അസ്വസ്തകൾ പ്രകടപ്പിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്. മാതാപിതാക്കൾ ആശവർക്കറെയും പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരെയും അറിയിക്കുകയായിരുന്നു. വൈദ്യ പരിശോധനയിൽ പീഡനത്തിരയായെന്ന് വ്യക്തമായി.
തുടർന്ന് നടന്ന കൗൺസിലിങ്ങിലാണ് പിതാവിന്റെ അനുജനാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന വിവരം പുറത്തുവരുന്നത്. കുളത്തുപ്പുഴ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകായിരുന്നു.
വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു അതിക്രമം നടന്നിരുന്നത്. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് കുട്ടി തനിച്ചായിരുന്നു വീട്ടിൽ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.