Posted On
date_range Updated On
date_range ഫാ. റോബിന്‍ വടക്കഞ്ചേരിയെ സസ്പെന്‍ഡ് ചെയ്തു
മാനന്തവാടി: പീഡന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കൊട്ടിയൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. റോബിന്‍ വടക്കഞ്ചേരിയെ തല്‍സ്ഥാനത്തുനിന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം സസ്പെന്‍ഡ് ചെയ്തു. രൂപത പി.ആര്‍.ഒ ഡോ. ഫാ.തോമസ് ജോസഫ് തേരകം മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പിലാണ് നടപടി അറിയിച്ചത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണ കുറ്റം ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് നടപടി. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനും വചന പ്രഘോഷണത്തിനും രൂപതാധ്യക്ഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോപണത്തെക്കുറിച്ച് അന്വേഷണങ്ങള്‍ക്കായി സഭ പ്രത്യേക കമ്മിറ്റിയെയും നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.