കൊല്ലപ്പെട്ട മലേക്കുടി ബേബി, പ്രതി റോബിൻ

കുടുംബ വഴക്ക്; മാനന്തവാടിയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

മാനന്തവാടി: കുടുംബ വഴക്കിനെ തുടർന്ന് മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. എടവക പന്നിച്ചാൽ കനലാട്ട് കുന്ന് മലേക്കുടി ബേബി (63) ആണ് മരിച്ചത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റബേബിയെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. വത്സയാണ് ബേബിയുടെ ഭാര്യ. മകൾ: റിൻസി, മരുമകൻ: ജിതിൻ.

Tags:    
News Summary - Father dies after being stabbed by son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.