Posted On
date_range Updated On
date_range അമ്മയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റില്‍
കിളിമാനൂർ: മദ്യലഹരിയിൽ അമ്മയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മകനെ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
മടവൂർ പടിഞ്ഞാറ്റേല മഠത്തിൽവിള പുത്തൻവീട്ടിൽ ശ്രീകുമാർ (52) ആണ് പിടിയിലായത്. തലയ്ക്ക് വെട്ടേറ്റ മകന് ഗുരുതര പരിക്കുണ്ട്. പള്ളിക്കൽ സബ് ഇൻസ്പെക്ടർ ശരത്ലാൽ, ഗ്രേഡ് എസ്. ഐ സജിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയപ്രകാശ്, ഹോം ഗാർഡ് ഭദ്രൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.