കോട്ടയത്ത് പ്രഭാത സവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ച നിലയിൽ

മീനടം: കോട്ടയത്ത് നടക്കാനിറങ്ങിയ അച്ഛനും മകനും മരിച്ചനിലയിൽ. പുതുവയൽ വട്ടുകളത്തിൽ ബിനു(49), മകൻ ശിവഹരി(എട്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഇരുവരും നടക്കാനായി ഇറങ്ങിയത്.

സ്ഥിരമായി പ്രഭാത സവാരിക്ക് പോകുന്നവരാണ്. ഏറെ നേരമായിട്ടും തിരിച്ചുവരാതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരുടെയും മൃതദേഹം സമീപത്തെ കെട്ടിടത്തിൽ കണ്ടെത്തുകയായിരുന്നു. മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.

ഇലക്ട്രിക് വർക്സ് തൊഴിലാളിയാണ് ബിനു. മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ശിവഹരി. 

Tags:    
News Summary - Father and son found dead after morning ride in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.