റബർ ബോർഡ് ഫാം അസിസ്റ്റന്‍റ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

റാന്നി: ചേത്തയ്ക്കല്‍ ഇടമുറിയിലുള്ള റബ്ബര്‍ ബോര്‍ഡിന്‍റെ പരീക്ഷണ തോട്ടത്തിലെ ഫാം അസിസ്റ്റന്‍റിനെ ക്വാര്‍ട ്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കട്ടത്തറ സ്വദേശി മംഗലത്ത് രാഘവന്‍റെ മകന്‍ എം.ആര്‍. ജിബേഷ് (41) ആണ ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ക്വാര്‍ട്ടേഴ്സില്‍ കുടുംബസമേതം താമസിച്ചിരുന്ന ജിബേഷ് ഭാര്യയേയും ഏകമകനേയും ലോക്ഡൗണിന് മുമ്പായി നാട്ടിലേക്ക് അയച്ചിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ചെറിയ തോതിൽ തോട്ടത്തില്‍ ജോലി ആരംഭിച്ചിരുന്നു.

രാവിലെ തൊഴിലാളികള്‍ ജോലിക്കിറങ്ങുന്നതിന് മുമ്പ് രജിസ്റ്ററില്‍ ഒപ്പിടിപ്പിക്കേണ്ട ചുമതല ഇദ്ദേഹത്തിനാണ്. സാധാരണ സമയം കഴിഞ്ഞും എത്താത്തതിനെ തുടര്‍ന്ന് വിളിക്കാനെത്തിയ തൊഴിലാളികളാണ് മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് റബ്ബര്‍ ബോര്‍ഡ് ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിച്ചു.

റാന്നി, വെച്ചൂച്ചിറ പൊലീസ് സ്ഥലത്തെത്തി. പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: സൗമ്യ, ഏകമകന്‍ കാശിനാഥ്.

Tags:    
News Summary - farm assistant found dead -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.