വാഹനാപകടത്തിൽ മരിച്ച വനിത സിവിൽ പൊലീസ് ഓഫിസർ സിൻസി പി.അസീസിന് സഹപ്രവർത്തകർ അന്ത്യോപചാരം അർപ്പിക്കുന്നു
പന്തളം: വാഹനാപകടത്തിൽ മരിച്ച വനിത പൊലീസ് ഓഫീസർക്ക് നാടിന്റെ യാത്രമൊഴി. പത്തനംതിട്ട വനിത സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസറായിരുന്ന കുളനട തണങ്ങാട്ടിൽ സിൻസി പി.അസീസ് (35) വെള്ളിയാഴ്ചയാണ് മരിച്ചത്. കഴിഞ്ഞ 11ന് വൈകീട്ട് മൂന്നരയോടെ മെഴുവേലിയിൽ കുറിയാനിപ്പള്ളി കിടങ്ങന്നൂർ റോഡിൽ കീർത്തി സ്‌കൂട്ടർ വർക്ഷോപ്പിന് സമീപം സിൻസി സഞ്ചരിച്ച സ്‌കൂട്ടർ കാറുമായി ഇടിക്കുകയായിരുന്നു.
സഹപ്രവർത്തകർ അടക്കം നൂറുകണക്കിനുപേർ അന്ത്യോപചാരം അർപ്പിക്കാൻ കുളനടയിലെ വീട്ടിലേക്ക് എത്തി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മകൻ സിദ്ധാർഥ് ചിതക്ക് തീകൊളുത്തി.സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം സുരക്ഷ പരിശീലനം നൽകുന്ന ചുമതലയായിരുന്നു സിൻസിക്ക്.
പുന്തല കക്കട സ്വദേശിയായ സിൻസിയുടെ ഭർത്താവ് ടി.ആർ സനൽകുമാറാണ്. ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ, മുൻ എം.എൽ.എ ശിവദാസൻ നായർ, ഡിവൈ.എസ്.പിമാരായ ടി. രാജപ്പൻ, നന്ദകുമാർ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.