മൺവിള തീപിടിത്തം: രണ്ട്​ കെട്ടിടങ്ങളിലെ പ്രവർത്തനങ്ങൾ നിരോധിച്ച്​ നോട്ടീസ്​

തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത്​ മൺവിളയിൽ കഴിഞ്ഞ ദിവസം പ്ലാസ്​റ്റിക്​​ ഫാക്​ടറി കത്തിനശിച്ച സംഭവത്തിൽ കണ്ടെത്തിയത്​ നാല്​ പ്രധാന സുരക്ഷ വീഴ്​ചകൾ. 450 പേർ ജോലിയെടുക്കുന്ന ഫാക്​ടറിയിൽ മതിയായ സുരക്ഷക്രമീകരണങ്ങൾ ഒരുക്കിയിര​ുന്നി​െല്ലന്നും ഫാക്​ടറീസ്​ ആൻഡ്​​ ബോയിലേഴ്​സ്​ വകുപ്പി​​​െൻറ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇൗ സാഹചര്യത്തിൽ തീപിടിച്ചതടക്കം രണ്ട്​ കെട്ടിടങ്ങളിലെ പ്രവർത്തനങ്ങളെല്ലാം നിരോധിച്ച്​ നോട്ടീസ്​ നൽകി. അതേ സമയം തീപിടി​ത്തത്തി​​​െൻറ​ കാ​രണമെന്തെന്ന്​​ ഇനിയും വ്യക്തമല്ല.

കെട്ടിടത്തിൽ അഗ്​നിസുരക്ഷ സംവിധാനങ്ങൾ അപര്യാപ്​തമായിരു​െന്നന്ന്​ ചീഫ്​ സെക്രട്ടറി ടോം ജോസിന്​ സമർപ്പിച്ച റിപ്പോർട്ടിൽ അടിവരയിടുന്നു. തീപിടിത്തം കണ്ടെത്തൽ, മുന്നറിയിപ്പ്​ നൽകൽ, പ്രതിരോധ-രക്ഷാപ്രവർത്തനങ്ങൾ എന്നീ മൂന്ന്​ വിഭാഗങ്ങളാണ്​ ഫാക്​ടറീസ്​ ആൻഡ്​​ ബോയിലേസ്​ വകുപ്പ്​ നിഷ്​കർഷിക്കുന്ന അഗ്​നിസുരക്ഷ സംവിധാനങ്ങളിൽ ഉൾപ്പെടുന്നത്​. ഇൗ മൂന്നും മൺവിളയിലെ ഫാക്ടറിയിൽ കാര്യക്ഷമമായിരുന്നില്ല. പെട്രോളിയം ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന ഫാക്​ടറികളിൽ വെള്ളം ഉപയോഗിച്ചുള്ള അഗ്​നിശമന പ്രവർത്തനങ്ങൾ പ്ര​ാേയാഗികമല്ല. ഇവക്ക്​ ജലത്തെക്കാൾ സാന്ദ്രത കൂടിയതിനാൽ, വെള്ളമൊഴിച്ചാലും തീ കെടില്ല. പകരം വെള്ളത്തിന്​ മുകളിൽനിന്ന്​ കത്തുകയേയുള്ളൂ. ഇൗ സാഹചര്യത്തിൽ പുക ഉപയോഗിച്ചുള്ള അഗ്​നിശമന സംവിധാനങ്ങളാണ്​ ​പ്രാ​േയാഗികം. 34 ഒാളം ഫയർ എസ്​റ്റിംഗ്വിഷർ ഉ​ണ്ടായിരുന്നെങ്കിലും ഫാക്​ടറിയുടെ വലുപ്പവുമായി താരതമ്യം ചെയ്യു​േമ്പാൾ ഇവ പര്യാപ്​തമല്ല. ഉണ്ടായിരുന്നവയിൽ പലതും ​പ്രവർത്തനക്ഷമവുമായിരുന്നില്ല.

തീപിടിത്തമുണ്ടായാൽ ഫയർ എസ്​റ്റിംഗ്വിഷറുകൾ എങ്ങനെ ഉപയോഗിക്കണമെന്ന്​ തൊഴിലാളികൾക്ക്​ പരിശീലനം നൽകിയിരുന്നില്ല. ഫയർ ഫൈറ്റിങ്​ അടക്കം തൊഴിലാളികളെ പരിശീലിപ്പിക്കണമെന്നാണ്​ ചട്ടത്തി​െ​ല വ്യവസ്​ഥ. അത്യാഹിതമുണ്ടായാൽ തൊഴിലാളികൾ എങ്ങനെ പുറത്ത്​ കടക്കണമെന്നതടക്കം പ്രിൻറ്​ ചെയ്​ത്​ ഗൈഡ്​ സ്വഭാവത്തിൽ തൊഴിലാളികൾ വിതരണം ചെയ്യണമെന്ന​​ും ഫാക്​ടറീസ്​ ആൻഡ്​​ ബോയിലേഴ്​സ്​ ആക്​ടിൽ പറയുന്നുണ്ട്​. ഇതും മൺവിളയിൽ പാലിച്ചിട്ടില്ലെന്ന്​ തൊ​ഴിലാളികളുടെ മൊഴിയടക്കം അടിസ്​ഥാന​പ്പെടുത്തി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിനും രണ്ട്​​ ദിവസം മുമ്പും ചെറിയ തീപിടിത്തം ഫാക്​ടറിയിലുണ്ടായിരുന്നു. ഇക്കാര്യം ഫാക്​ടറീസ്​ ആൻഡ്​​ ബോയിലേഴ്​സ്​ വകുപ്പിനെ അധികൃതർ അറിയിച്ചിരുന്നില്ലെന്നും ​റ​ിപ്പോർട്ടിൽ പറയുന്നു. ഇത്തരം സംഭവങ്ങൾ ചെറുതാണെങ്കിലും വകുപ്പിനെ അറിയിക്കണമെന്നാണ്​ ചട്ടപ്രകാരമുള്ള വ്യവസ്​ഥ. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയാണ്​ റ​ിപ്പോർട്ട്​ സമർപ്പിച്ചിരിക്കുന്നത്​.

Tags:    
News Summary - Family Plastic factory fire- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.