Representational Image

മൂന്നംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: മൂന്നംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ് (35), ഭാര്യ സംഗീത (33), മകന്‍ ഹരിന്‍(9) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടത്.

സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് സുമേഷ്. ദമ്പതിമാരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും മകനെ മുറിയിലെ തറയില്‍ മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു. മകനെ കൊലപ്പെടുത്തിയശേഷം ദമ്പതിമാര്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം. ഒന്‍പതുവയസ്സുകാരനായ മകന്‍ അസുഖബാധിതനായിരുന്നു. ഇതി​െൻറ മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കള്‍ കരുതുന്നത്.

Tags:    
News Summary - family of three was found dead inside the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.