Posted On
date_range Updated On
date_range റമദാനിൽ യാചകവേഷത്തിൽ കുറ്റവാളിസംഘം: വ്യാജപ്രചാരണമെന്ന് പൊലീസ്
തിരുവനന്തപുരം: റമദാനിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് യാചകവേഷത്തിൽ സംസ്ഥാനത്ത് കുറ്റവാളി സംഘം എത്തുമെന്നും ജാഗ്രത പാലിക്കണമെന്നും കൊല്ലം ഇൗസ്റ്റ് െപാലീസ് നിർദേശം നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തക്കെതിരെ കേസെടുക്കാൻ കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് ഇൻഫർമേഷൻ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.