കള്ളവോട്ട് ചെയ്തയാൾ പിടിയിൽ; കുടുങ്ങിയത് യഥാർഥ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ
ശ്രീകൃഷ്ണപുരം (പാലക്കാട്): കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ വെട്ടേക്കരയിൽ കള്ളവോട്ട് ചെയ്ത വ്യക്തിക്കെതിരെ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തു. വേട്ടേക്കര മണ്ണാർക്കുന്ന് വീട്ടിൽ അയ്യപ്പനെതിരെയാണ് (45) കേസെടുത്തത്.
പഞ്ചായത്തിലെ വേട്ടേക്കര 18ാം വാർഡിലെ അംഗൻവാടി രണ്ടാം ബൂത്തിൽ കുറകാട്ടിൽ അയ്യപ്പൻ എന്നയാളുടെ വോട്ട് മണ്ണാർക്കുന്ന് അയ്യപ്പൻ രേഖപ്പെടുത്തി. തുടർന്ന് മണ്ണാർക്കുന്ന് അയ്യപ്പൻ തെൻറ യഥാർഥ വോട്ട് രേഖപ്പെടുത്താൻ 17ാം വാർഡിലെ രണ്ടാം ബൂത്തായ വെട്ടേക്കര എ.എൽ.പി സ്കൂളിൽ എത്തിയപ്പോഴാണ് പ്രിസൈഡിങ് ഓഫിസറുടെ പിടിയിലായത്.
ഐ.പി.സി 171 (F) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കുറക്കാട്ടിൽ അയപ്പെൻറ വോട്ട് ടെൻഡർ വോട്ടായി രേഖപ്പെടുത്തിയതായി റിട്ടേണിങ് ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.