വ്യാജ രസീതി: കോളജ്​ അധ്യാപകനെ മർദിച്ച ബി.ജെ.പി നേതാക്കളടക്കം 15 പേർക്കെതിരെ കേസ്​

കോഴിക്കോട്: ബി.ജെ.പി ദേശീയ കൗൺസിലിന് വ്യാജ രസീതുണ്ടാക്കി പണം പിരിച്ച സംഭവം  പുറത്തുവി​െട്ടന്നാരോപിച്ച്​ കോളജ്​ അധ്യാപകനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്​ത സംഭവത്തിൽ  ബി.ജെ.പി പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 15 പേർക്കെതി​െ​ര കേസ്​. ​ ചെരണ്ടത്തൂർ മലബാർ ഹയർ  ​എജുക്കേഷൻ സൊസൈറ്റി ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജ്​ (എം.എച്ച്​.ഇ.എസ്​) കോമേഴ്​സ്​  അധ്യാപകൻ ശശികുമാറിനെ​ മർദിച്ച സംഭവത്തിൽ ബി.ജെ.പി കുറ്റ്യാടി മണ്ഡലം പ്രസിഡൻറ്​  പി.പി. മുരളി, ജനറൽ സെക്രട്ടറി എടക്കുഴി മനോജ്​, വില്യാപ്പള്ളി പഞ്ചായത്ത്​ കമ്മിറ്റി പ്രസിഡൻറ്​  പ്രിഭേഷ്​ പൊന്നക്കാരി, സെക്രട്ടറി സുനിൽ ഒതയോത്ത്​ തുടങ്ങിയവർക്കെതിരെയാണ്​ പയ്യോളി  പൊലീസ്​ കേസെടുത്തത്​. 

ബി.ജെ.പി മയ്യന്നൂർ ബൂത്ത്​ പ്രസിഡൻറാണ്​ മർദനമേറ്റ ശശികുമാർ.  കോളജ്​ മാനേജ്​മ​െൻറ്​ കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ മുറിയിൽ ഇരിക്കവെ സംഘടിച്ചെത്തിയ  ബി.ജെ.പിക്കാർ കോളറിന്​ പിടിച്ച്​ മർദിക്കുകയും കൊന്നുകളയുമെന്ന്​  ഭീഷണിപ്പെടുത്തുകയുമായിരുന്നു. കോഴിക്കോട്ടു നടന്ന ബി.ജെ.പി ദേശീയ കൗൺസിലി​​െൻറ വ്യാജ  രസീതികൾ ഉപയോഗിച്ച്​ വ്യാപക പണപ്പിരിവ്​ നടത്തിയതി​​െൻറ തെളിവുകൾ നേരത്തേ  പുറത്തുവന്നിരുന്നു. വടകരയിലെ ഒരു പ്രസിൽ നിന്നാണ്​ ഇത്തരം രസീതികൾ അച്ചടിച്ചതെന്നും  ആരോപണമുണ്ടായിരുന്നു.

പ്രശ്​നം പാർട്ടി ഘടകങ്ങളിൽ ചർച്ചയാവുകയും കുറ്റക്കാർക്കെതി​െ​ര  നടപടി വേണമെന്ന്​ ആവശ്യമുയരുകയും ചെയ്​തിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ മാധ്യമങ്ങളിൽ വന്ന  വാർത്തകളുടെ ദൃശ്യങ്ങളിൽ കാണിച്ചത്​ എം.എച്ച്​.ഇ.എസ്​ കോളജിൽനിന്ന്​ പണം പിരിച്ച  രസീതായിരുന്നു. ഇതോടെ രസീത്​ ​മാധ്യമങ്ങൾക്ക്​ നൽകിയത്​ കോളജിലെ അധ്യാപകനായ  ശശികുമാറാണെന്ന്​ ചിലർ ആരോപണമുന്നയിച്ച്​ രംഗത്തുവന്നിരുന്നു. പിന്നാലെയാണ്​ മർദനവും ഭീഷണിപ്പെടുത്തലുമുണ്ടായത്​. ഇതിനുപുറമേ, നേതാക്കൾ കോളജിൽനിന്ന്​ 20,000 രൂപ  പിരിച്ചുവെന്നും ആ വിവരം പുറത്തുപറഞ്ഞുവെന്നും ​ശശികുമാറിനെ​െക്കാണ്ട്​ െവള്ളക്കടലാസിൽ  എഴുതിയൊപ്പിട്ട്​ വാങ്ങിയിട്ടുമുണ്ട്​. അക്രമത്തിനു പിന്നാലെ ശശികുമാറിനെയും  അക്കൗണ്ടൻറ്​ വിനോദിനെയും കോളജിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തു​. 

Tags:    
News Summary - fake receipt: bjp leader and others arrested -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.