Posted On
date_range Updated On
date_range ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ രമ്യ ഹരിദാസ് എം.പിയുടെ പേരിൽ വ്യാജ പോസ്റ്റ്; പരാതിയുമായി എം.പി
ആലത്തൂർ: ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് രമ്യ ഹരിദാസ് എം.പിയുടെ പേരിൽ വ്യാജ ഫേസ്ബുക് പോസ്റ്റ് പ്രചരിപ്പിക്കുന്നതായി പരാതി. തെൻറ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്വതന്ത്ര സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് പോസ്റ്റിട്ട വ്യക്തികൾക്കെതിരെ എം.പി പരാതി നൽകി.
എസ്.ഡി.പി.ഐ, ബി.ജെ.പി സ്വതന്ത്ര സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നാണ് പോസ്റ്റുകളുടെ ഉള്ളടക്കം. പ്രതികൾക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് കൊല്ലങ്കോട് സി.െഎക്ക് നൽകിയ പരാതിയിൽ എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.