ആറ്റിങ്ങല്‍: വ്യാജനോട്ട് സഹിതം പ്രതികളെ പിടികൂടാൻ വേഗത്തിലും കരുതലോടെയുമുള്ള പെ ാലീസ് നീക്കം തുണയായി. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് ആറ്റിങ്ങലിലെ സ്വകാര്യആശുപത്രി യില്നിന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. ഒരാൾ നല്കിയ രണ്ടായിരത്തിെൻറയും അഞ്ഞൂ റിെൻറയും നോട്ടുകള്‍ വ്യാജമാെണന്നും വ്യക്തി ഇവിടെയുണ്ടെന്നും ജീവനക്കാർ വിവരം അറിയിച്ചയുടൻ എസ്.ഐ ശ്യാം സ്ഥലത്തെത്തി. തലേദിവസം ആശുപത്രിയില്‍ അഞ്ഞൂറിെൻറ വ്യാജനോട്ട് ലഭിച്ചിരുന്നു. ഇതിനെതുടര്‍ന്ന് ജീവനക്കാർ കരുതലെടുത്തിരുന്നു. പൊലീസ് പരിശോധിച്ചപ്പോള്‍ 10,500 രൂപയുടെ വ്യാജ നോട്ടുകള്‍ രാജൻ പത്രോസിെൻറ കൈവശമുള്ളതായി കണ്ടെത്തി.
ഇയാളെ സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് മറ്റു വിവരങ്ങൾ വെളിപ്പെട്ടത്. തുടർന്ന് ഇന്‍സ്പെക്ടര്‍ വി.വി. ദിപിെൻറ നേതൃത്വത്തില്‍ കടയ്ക്കാവൂര്‍ തെക്കുംഭാഗത്തെ ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തി 1,70,500 രൂപയുടെ വ്യാജനോട്ടുകള്‍ പിടിച്ചെടുത്തു. 2000, 500, 200 രൂപയുടെ നോട്ടുകളാണുണ്ടായിരുന്നത്.
പോത്തന്‍കോട് സ്വദേശി വഹാബ് വഴി പ്രതാപനില്‍ നിന്നാണ് നോട്ടുകള്‍ ലഭിച്ചതെന്ന് അറിഞ്ഞു. തുടർന്ന് നടത്തിയ റെയ്ഡിൽ പ്രതാപെൻറ പഴ്സില്‍നിന്നും വഹാബിെൻറ സ്കൂട്ടറില്‍നിന്നും വ്യാജനോട്ടുകള്‍ ലഭിച്ചു. വഹാബില്‍നിന്ന് 38,000 രൂപയുടെ വ്യാജനോട്ടാണ് കണ്ടെടുത്തത്.
ഇവരിൽനിന്ന് ഇടനിലക്കാരനായ റഷീദിനെക്കുറിച്ചും മുഖ്യപ്രതി ഷെമീറിനെക്കുറിച്ചും വിവരം ലഭിച്ചു. പിടിയിലായ പ്രതികളെക്കൊണ്ട് പൊലീസ് റഷീദിനെയും ഷെമീറിനെയും വിളിപ്പിച്ചു. അവനവഞ്ചേരി സ്വദേശിക്ക് വ്യാജനോട്ടുകള്‍ ആവശ്യമുണ്ടെന്നും അടിയന്തരമായി എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഷെമീര്‍ രാത്രിതന്നെ നാലുലക്ഷം രൂപയുടെ വ്യാജനോട്ടുകളുമായി പുറപ്പെട്ടു. വ്യാഴാഴ്ച പകല്‍ ആറ്റിങ്ങല്‍ ബസ് സ്റ്റാൻഡില്‍ വന്നിറങ്ങിയപ്പോള്‍തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എത്രത്തോളം നോട്ടുകള്‍ വിതരണം ചെയ്തെന്നും കേരളത്തിലുടനീളമുള്ള മറ്റ് ഏജൻറുമാര്‍ ആരൊക്കെയെന്നതുമുള്പ്പെടെ കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് പകുതി വിലയ്ക്കാണ് ഇവര്‍ നല്‍കുന്നത്. ഇടനിലക്കാര്‍ക്ക് 20,000 രൂപ വരെ കമീഷനും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.