മലപ്പുറം: മൊബൈൽ നമ്പറുകളിലേക്കും ഇ-മെയിലുകളിലേക്കും വ്യാജസന്ദേശങ്ങൾ അയച്ച് പണംതട്ടാനുള്ള ശ്രമങ്ങൾക്കെതിരെ കരുതിയിരിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. മികച്ച ഒാഫറുകളുടെ പേരിലും സമ്മാനങ്ങൾ ലഭിക്കുമെന്നും തുടങ്ങി നിരവധി വ്യാജ സന്ദേശങ്ങളാണ് പലർക്കും ലഭിക്കുന്നത്. സമ്മാനമായി ലഭിച്ച വാഹനം അല്ലെങ്കിൽ, തുക കൈമാറാനായി പണം ആവശ്യപ്പെടൽ, കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നൽകുന്ന സഹായധനം, വൻ തുക ലോട്ടറി അടിച്ചിട്ടുള്ളതായും കാണിച്ചുവരുന്ന സന്ദേശങ്ങൾ തുടങ്ങി വിവിധതരത്തിലുള്ളവയാണ് ഫോണുകളിലും മെയിലുകളിലും വരുന്നത്.
ഒരു ഇടപാടും നടത്താതെതന്നെ വൺ ടൈം ഒ.ടി.പി വരുന്നതായും പരാതിയുണ്ട്. കൂടാതെ, സിം ബ്ലോക്ക് ആവാതിരിക്കാൻ വിവരങ്ങൾ നൽകുകയെന്ന തരത്തിൽ ബാങ്കിങ് വിവരങ്ങൾ ചോർത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്്. ഒാൺലൈൻ വ്യാപാര സൈറ്റുകളുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. ഇതിനായി വ്യാജ വെബ്സൈറ്റുകളും ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വ്യാജ ഇ-മെയിലുകൾ, കാളുകൾ, എസ്.എം.എസ് എന്നിവയോട് ഒരുകാരണവശാലും പ്രതികരിക്കാതിരിക്കാന്‍ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നാണ് പൊലീസും സൈബർ സെല്ലും നിർദേശം നൽകി.
നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും മലപ്പുറം ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.