Posted On
date_range Updated On
date_range വ്യാജ ഇ-മെയില്‍; ഫാറൂഖ് കോളജിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന്
ഫറോക്ക്: വ്യാജ ഇ-മെയിൽ അക്കൗണ്ട് ഉണ്ടാക്കി ഫാറൂഖ് കോളജിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി പരാതി. കോളജിേൻറതെന്ന പേരിൽ വ്യാജ സർക്കുലറുകൾ അയക്കുന്നതായും പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ച് സൈബർ സെല്ലിനും ഫറോക്ക് പൊലീസിലും പരാതി നൽകി.
പ്രിൻസിപ്പലിെൻറ പേരിൽ ഉണ്ടാക്കിയ അക്കൗണ്ടിലൂടെ കോളജിലെ ജീവനക്കാർക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും സന്ദേശങ്ങളും അയക്കുന്നുണ്ട്. സന്ദേശം വ്യാപിപ്പിക്കുന്നത് തടയണമെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തി ശിക്ഷിക്കണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.