Posted On
date_range Updated On
date_range കാന്തപുരം മുൻകൂർ ജാമ്യ ഹരജി നൽകി
കൊച്ചി: കോഴിക്കോട് കാരന്തൂർ മർകസ് കോളജിലെ അംഗീകാരമില്ലാത്ത കോഴ്സ് നടത്തിയതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. അംഗീകാരമുള്ള കോഴ്സെന്ന് വിശ്വസിപ്പിച്ച് 450 വിദ്യാർഥികളിൽനിന്ന് 10 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മർകസ് ജനറൽ സെക്രട്ടറിയും കേസിലെ മൂന്നാം പ്രതിയുമായ കാന്തപുരം ജാമ്യ ഹരജി നൽകിയിട്ടുള്ളത്. കേസിൽ 14 പ്രതികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.