ജനറൽ ആശുപത്രിയിൽ വ്യാജബോംബ് ഭീഷണി; സന്ദേശമയച്ചത്​ ഏഴു വയസ്സുകാരൻ 

തൃശൂര്‍: ജനറൽ ആശുപത്രിയിൽ ബോംബ് വെച്ചതായി ഏഴു വയസ്സുകാരൻ സന്ദേശമയച്ചത്​ പൊലീസിനെ വട്ടം കറക്കി. ബോംബ് സ്ക്വാഡും പൊലീസും സന്നാഹങ്ങളുമായെത്തി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന്​ സൈബര്‍ സെല്ലി​​െൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്​ പാലക്കാട് തൃത്താലയില്‍നിന്നാണ് സന്ദേശമെത്തിയതെന്നും അയച്ചത്​  ഏഴു വയസ്സുകാരനാണെന്നും ക​െണ്ടത്തിയത്​. 

ഞായറാഴ്ച രാവിലെ പത്തിനാണ്​ സംഭവം. തൃശൂര്‍ പിങ്ക് പൊലീസി​​െൻറ ടോള്‍ ഫ്രീ നമ്പറിലേക്കാണ് സന്ദേശമെത്തിയത്. ഇതോടെ ബോംബ് സ്ക്വാഡ് പാഞ്ഞെത്തി. പൊലീസ് നായ, മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സന്നാഹങ്ങളുമായി പരിശോധന തുടങ്ങിയതോടെ രോഗികൾ പരിഭ്രാന്തരായി. പലരും ആശുപത്രിക്ക് പുറത്തേക്ക് പോയി. പുറത്തേക്കുള്ള വാതിലുകള്‍ തുറന്ന് അടിയന്തര രക്ഷാസംവിധാനവും പൊലീസ് ഒരുക്കി. മണിക്കൂറോളം അരിച്ചുപെറുക്കിയിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. തുടർന്ന്​ നടന്ന അന്വേഷണത്തിലാണ്​ കുട്ടി കുടുങ്ങിയത്​. തൃശൂര്‍ കുറ്റൂരിലെ ബന്ധുവീട്ടിലത്തെിയ കുട്ടിയെയും രക്ഷിതാക്കളെയും പൊലീസ് വിളിച്ചുവരുത്തി. മാതാപിതാക്കളെ താക്കീത് ചെയ്ത് വിട്ടതായി കണ്‍ട്രോള്‍ റൂം പൊലീസ് അറിയിച്ചു. എന്നാൽ, ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് കേസെടുത്തതായും തൃശൂര്‍ ഈസ്​റ്റ്​ പൊലീസ് അറിയിച്ചു. 

Tags:    
News Summary - fake bomb threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.