Posted On
date_range Updated On
date_range സെക്രട്ടേറിയറ്റിൽ വ്യാജ ബോംബ് ഭീഷണി: ഫോൺ ചെയ്തയാൾ മനോരോഗിയെന്ന് പൊലീസ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി മുഴക്കി ഫോൺ ചെയ്ത മാറനല്ലൂർ സ്വദേശി ബിബിൻരാജ് മനോരോഗിയെന്ന് പൊലീസ്. മുമ്പും പലതവണ ഇയാൾ വ്യാജസന്ദേശം പ്രചരിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഞായറാഴ്ച രാത്രി പത്തിനാണ് സെക്രട്ടേറിയറ്റിൽ ബോംബ് വെച്ചതായി പൊലീസ് കൺട്രോൾ റൂമിൽ ഫോൺ സന്ദേശമെത്തിയത്. തുടർന്ന് ബോംബ് സ്ക്വാഡ് ഉൾപ്പെടെ സെക്രട്ടേറിയറ്റ് പരിസരത്തും വാഹനങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് ഫോൺ ചെയ്‌തയാളെ കണ്ടെത്തിയത്. വാട്സ്ആപ്പിൽ വന്ന സന്ദേശം പൊലീസിനെ അറിയിക്കുക മാത്രമാണ് ചെയ്‌തതെന്നാണ് ബിബിൻരാജ് നൽകിയ മൊഴി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. കഴിഞ്ഞയാഴ്‌ച ആത്മഹത്യാശ്രമം നടത്തിയതിന് ചികിത്സയിലായതിനാലാണ് ഇതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.