തിരുവനന്തപുരം: അക്ഷയകേന്ദ്രങ്ങൾക്ക് സമാന്തരമായി അംഗീകാരമില്ലാത്ത വ്യാജ ഒാൺലൈൻ കേന്ദ്രങ്ങൾ വ്യാപകമാകുന്നു. സംസ്ഥാന സർക്കാറിെൻറയോ ഐ.ടി മിഷെൻറയോ നിയന്ത്രണമില്ലാതെ സർക്കാറിെൻറ എംബ്ലം അടക്കം ഉപയോഗിച്ചാണ് ഇവയുടെ പ്രവർത്തനം. ഇത്തരം ഒാൺലൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്നാവശ്യപ്പെട്ട് െഎ.ടി മിഷൻ ഡയറക്ടർ തദ്ദേശ സ്ഥാപനങ്ങൾക്ക് കത്ത് നൽകി.
അനധികൃത ഒാൺലൈൻ കേന്ദ്രങ്ങൾ സർക്കാർ ഉത്തരവിന് വിരുദ്ധവും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ചെലവേറിയതുമാക്കുന്നെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇവർ നൽകുന്ന സേവനങ്ങൾ ഗുണമേന്മയുള്ളതല്ല. പൗരന്മാരുടെ രേഖകളുടെ സുരക്ഷിതത്വം, സർട്ടിഫിക്കറ്റുകളുടെ ആധികാരികത, നിലവിലെ അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ് എന്നിവയെ ബാധിക്കുന്നതിനാൽ പുതുതായി ഒാൺലൈൻ സേവന കേന്ദ്രങ്ങൾക്ക് അനുമതി നൽകുേമ്പാൾ സർക്കാർ ഉത്തരവ് കൃതമായി പാലിക്കണമെന്നും ഡയറക്ടർ തദ്ദേശ സ്ഥാപനങ്ങേളാട് ആവശ്യപ്പെട്ടു.
സർട്ടിഫിക്കറ്റുകളുടെ സുരക്ഷിതത്വം സുപ്രധാനമാണ്. പല ഒാൺലൈൻ കേന്ദ്രങ്ങളും സർട്ടിഫിക്കറ്റുകൾ ദുരുപയോഗം ചെയ്യുന്നതായി ഇൻറലിജൻസ് വിഭാഗം കലക്ടർമാർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആധാർ, ഇ-ഡിസ്ട്രിക്ട് തുടങ്ങിയ സേവനങ്ങൾ സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ മുഖേന മാത്രമേ നടത്താൻ പാടുള്ളൂവെന്ന് നേരത്തേ തന്നെ െഎ.ടി മിഷൻ മുന്നറിപ്പ് നൽകിയിട്ടുണ്ട്. മിക്ക സർക്കാർ ഓൺലൈൻ സേവനങ്ങളും വാണിജ്യാടിസ്ഥാനത്തിൽ നൽകുന്നതിനുള്ള ആധികാരിക സംവിധാനം അക്ഷയ കേന്ദ്രങ്ങൾ മാത്രമാണ്. ഓരോ അക്ഷയകേന്ദ്രത്തിനും പ്രത്യേകം നൽകിയ ലോഗിൻ ഐഡികൾ വഴിയാണ് അപേക്ഷ സമർപ്പിക്കുന്നത്.
അതുകൊണ്ട് തെന്ന ഒാരോ അപേക്ഷയും ഏത് അക്ഷയ കേന്ദ്രം വഴിയാണ് നൽകിയെന്നത് വേഗത്തിൽ കെണ്ടത്താം. എന്നാൽ, സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ പൊതു ലോഗിൻവഴി സേവനങ്ങൾ ചെയ്യുന്നതിനാൽ ഇത്തരം നിരീക്ഷണം സാധിക്കില്ല. അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ പേര്, ലോഗോ എന്നിവ ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും ഐ.ടി മിഷെൻറ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്ഥാപനങ്ങൾക്കെതിരെ െഎ.ടി മിഷൻ നടപടി എടുക്കും. സംസ്ഥാനത്ത് അംഗീകാരമുള്ള 2814 അക്ഷയ കേന്ദ്രങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.