ന്യൂഡൽഹി: ഇന്ത്യയുടെ വിദേശ നയവും പ്രതിരോധവും രാഷ്ട്രീയവത്കരിക്കാനാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ.
രാഹുലിെൻറ പ്രസ്താവന ദുർബലമായ വസ്തുതകളുടേയും ശക്തമായ ആരോപണങ്ങളുടേയും അടിസ്ഥാനത്തിലുള്ളതാണെന്ന് നദ്ദ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ കഴിഞ്ഞ ദിവസം രാഹുൽ ശക്തമായ ആക്രമണം നടത്തിയിരുന്നു.
നിയന്ത്രണ രേഖയിൽ നടന്നത് കേവലം അതിർത്തി പ്രശ്നമല്ലെന്നും ‘56 ഇഞ്ച് നെഞ്ചളവുള്ള ശക്തെൻറ ’ പ്രതിച്ഛായക്കു നേരെയുള്ള ചൈനയുടെ ആക്രമണമാണെന്നും രാഹുൽ ആരോപിച്ചിരുന്നു. ഇതിനുള്ള പ്രതികരണത്തിലാണ് നദ്ദ രാഹുലിനേയും നെഹ്റു കുടുംബത്തേയും വിമർശിച്ചത്്.
ഇന്ത്യയുടെ പ്രധാനമന്ത്രിയെ ദുർബലപ്പെടുത്താൻ വർഷങ്ങളായി ഒരു വംശം ശ്രമിച്ചുവരുകയാണ്. 130 കോടി ജനങ്ങളുമായി അഗാധബന്ധമുള്ള നേതാവാണ് മോദിയെന്നും അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ സ്വയം തകരുമെന്നും നദ്ദ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.