ഫേ​സ്​​ബു​ക്കി​ൽ മു​ഖ്യ​മ​ന്ത്രി​യെ അ​വ​ഹേ​ളി​െ​ച്ച​ന്ന്; സെ​റ്റോ  നേ​താ​വാ​യ അ​ധ്യാ​പ​ക​ന്  സ​സ്​​പെ​ൻ​ഷ​ൻ

മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റു മന്ത്രിമാരേയും അവഹേളിക്കുന്ന  ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തെന്ന പരാതിയിൽ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും സ്റ്റേറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (സെറ്റോ) ജില്ല കൺവീനറും കെ.പി.എസ്.ടി.എ ജില്ല ജോയൻറ് സെക്രട്ടറിയുമായ ഷാജു ജോണിനെയാണ് സസ്പെൻഡ് ചെയ്തത്. 2016 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അവഹേളിക്കുന്ന വിധത്തിലുള്ള  ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. സി.പി.എം വൈത്തിരി ഏരിയ സെക്രട്ടറിയാണ് പരാതി നൽകിയിരുന്നത്. 

Tags:    
News Summary - facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.