ഷോറൂമില്‍ ഗുണ്ടകള്‍ പൂട്ടിയിട്ട യുവാവ് ഫേസ്ബുക്ക് സുഹൃത്തുക്കള്‍ വഴി രക്ഷപ്പെട്ടു

മഞ്ചേശ്വരം: സര്‍വിസിന് കൊടുത്ത ബുള്ളറ്റ് എടുക്കാന്‍ സര്‍വിസ് സ്റ്റേഷനിലത്തെിയ യുവാവിനെ ഗുണ്ടകളുടെ സഹായത്തോടെ ഉടമകള്‍ മുറിയില്‍ പൂട്ടിയിട്ടു. ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളെ അറിയിച്ചതോടെ രാത്രി ഗുണ്ടകള്‍ യുവാവിനെ തുറന്നുവിട്ടു. ഉപ്പള മണ്ണംകുഴി സ്വദേശിയും ടൗണിലെ സിറ്റി ട്രാവല്‍സ് ഉടമയുമായ അബൂബക്കര്‍ സിദ്ദീഖിനാണ് (38) ഷോറൂം അധികൃതരുടെ ഗുണ്ട പ്രവര്‍ത്തനത്തിന് ഇരയാവേണ്ടിവന്നത്.  

സിദ്ദീഖിന്‍െറ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് സാങ്കേതികത്തകരാര്‍ പരിഹരിക്കാന്‍ മംഗളൂരു ഹമ്പനകട്ടയിലെ സര്‍വിസ് സ്റ്റേഷനില്‍ നല്‍കിയിരുന്നു. മൂന്നു ദിവസം കഴിഞ്ഞിട്ടും ബൈക്ക് ശരിയാവാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച സിദ്ദീഖ് ഷോറൂമില്‍ എത്തി. അഞ്ചോടെ സര്‍വിസ് നടത്തിത്തരാമെന്ന് ഉടമകള്‍ ഉറപ്പുനല്‍കി. എന്നാല്‍, ഏഴുമണിയായിട്ടും ബൈക്ക് ശരിയാക്കാന്‍ ഇവര്‍ തയാറായില്ല. കാരണം ചോദിച്ചപ്പോള്‍ മെക്കാനിക് രണ്ടുദിവസം അവധിയാണെന്നും നാളെ വീണ്ടും വരണമെന്നും അറിയിച്ചു. ഇതോടെ സിദ്ദീഖ് ഇത് ചോദ്യംചെയ്തു.

എന്നാല്‍, ഷോറൂം അധികൃതര്‍ സിദ്ദീഖിനെ കൈയേറ്റം ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഷട്ടര്‍താഴ്ത്തി പൂട്ടിയിട്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തുവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സിദ്ദീഖ് തന്‍െറ ഫേസ്ബുക്ക് പേജിലൂടെ വിവരം പുറംലോകത്തത്തെിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ മംഗളൂരുവിലെ സുഹൃത്തുക്കള്‍ മുഖേന ഷോറൂമുകാരുമായി ബന്ധപ്പെട്ടു. പൊലീസില്‍ പരാതിനല്‍കുമെന്ന് സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കിയതോടെ സിദ്ദീഖിനെ തുറന്നുവിടുകയായിരുന്നു.

Tags:    
News Summary - facebook thert for youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.