അ​തു​കൊ​ണ്ട്​ നീ ​പൊ​ളി​​ക്ക​ണ്ട ബ്രോ...

കോഴിക്കോട്: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതി​െൻറ പേരിൽ കുരിശിൽ കയറിയ ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന് കടലിനക്കരെനിന്ന് സഹപാഠിയുടെ വക 10 കൽപനകൾ.  സമൂഹമാധ്യമങ്ങളിൽ വൈറലായി പറന്നുനടക്കുന്ന ഇൗ കൽപനകൾ സാരോപദേശ രൂപേണയുള്ള രൂക്ഷവിമർശനങ്ങളാണ്. 
സബ് കലക്ടറുടെ നടപടിക്ക് പിന്തുണയും എതിർക്കുന്നവർക്ക് കണക്കിന് കൊട്ടും കൊടുക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത് ശ്രീറാമിെനാപ്പം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിച്ചിരുന്ന ഫസൽ റഹ്മാൻ എന്നയാളാണ്.

‘നീ പൊളിക്കണ്ട ബ്രോ’ എന്ന ഹാഷ് ടാഗിലാണ് കമൻറുകൾ. അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയിട്ടും ഉദ്യോഗസ്ഥരെ ക്രൂശിക്കുന്ന കേരള കാഡർ തന്നെ തെരഞ്ഞെടുത്തതാണ് ശ്രീറാം ചെയ്ത തെറ്റെന്നാണ് സുഹൃത്ത് ഹാസ്യത്തിൽ പൊതിഞ്ഞ് ഉപദേശിക്കുന്നത്.
 
എം.ബി.ബി.എസും എം.ഡിയും കഴിഞ്ഞിട്ടും കിട്ടുമായിരുന്ന നാലിലൊന്ന് ശമ്പളത്തിന് സബ് കലക്ടർ േജാലി ചെയ്യുേമ്പാൾ ശമ്പളം നൽകുന്നവർ ആഗ്രഹിക്കുന്നതിനെക്കാൾ കൂടുതൽ ആത്മാർഥത കൊടുക്കരുതെന്നും സുഹൃത്തി​െൻറ ‘ഉപദേശം’. ‘നിന്നെപ്പോലെ ആത്മാർഥതയും ആവേശവും ആർജവവും ചങ്കൂറ്റവും ഉള്ള ഒരു ഓഫിസറെ സിനിമയിൽ കാണുമ്പോൾ മാത്രം കൈയടിക്കാനും ആർപ്പുവിളിക്കാനുമല്ലാതെ ഈ കേരള ജനത അർഹിക്കുന്നില്ല ബ്രോ.

അതുകൊണ്ട് ഇനി നീ പൊളിക്കണ്ട ബ്രോ ’ എന്നു പറഞ്ഞാണ് സസ്നേഹം അബൂദാബിയിൽ നിന്നൊരു കൂട്ടുകാരൻ എന്ന കുറിപ്പോടെ പോസ്റ്റ് അവസാനിക്കുന്നത്. ശ്രീറാം വെങ്കട്ടരാമൻ ടാഗ് ചെയ്ത പോസ്റ്റ് അയ്യായിരത്തിലേറെ പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റ് കോപ്പി ചെയ്ത് വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.

Tags:    
News Summary - facebook sreeram venkidesh ias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.