വ്യാജ ഫേസ്​ബുക്​ അക്കൗണ്ട്​ വഴി പരിചയപ്പെട്ട അജ്​ഞാതൻ അധ്യാപികയുടെ 12.47 ലക്ഷം തട്ടി

കാസര്‍കോട്:  വ്യാജ ഫേസ്​ബുക്​​ അക്കൗണ്ട്​ വഴി പരിചയപ്പെട്ട അജ്ഞാതൻ ​പടുപ്പിലെ അധ്യാപികയുടെ 12,47,000 രൂപ തട്ടിയെടുത്തതായി പരാതി. പരാതിയിൽ ബേഡകം പൊലീസ്​ കേസെടുത്തു. ജോണ്‍ബ്ലാങ്ക് എന്ന വ്യാജ ഫേസ്ബുക്​ അക്കൗണ്ട് വഴി പരിചയപ്പെട്ടയാളാണ്​ പണം തട്ടിയത്. റിസര്‍വ് ബാങ്കിലെ ഉദ്യോഗസ്ഥനാണെന്ന്​ പരിചയപ്പെടുത്തിയാണ്​ തുടക്കം.

ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും ചാറ്റിങ്​ നടത്തി അധ്യാപികയോട് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. വിദേശത്തുനിന്ന് മൂന്നുകോടി രൂപ അക്കൗണ്ടിലേക്ക് വഴിമാറിയെത്തിയിട്ടുണ്ടെന്നും നികുതി അടച്ചാല്‍ പണം കൈമാറാമെന്നുമായിരുന്നു അറിയിച്ചത്. ആദ്യം ഒന്നരലക്ഷം രൂപ അടച്ചു. പിന്നീട് നാലുഘട്ടങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് നികുതി എന്ന വ്യാജേന പണമടക്കാന്‍ ആവശ്യപ്പെട്ടു. മൊത്തം 12.47 ലക്ഷം രൂപ അടച്ചു.

എന്നിട്ടും മൂന്നുകോടി വരാതായതോടെയാണ് അധ്യാപികക്ക് ചതിയില്‍പെട്ടുവെന്ന് മനസ്സിലായത്. പൊലീസ് അന്വേഷണത്തില്‍ ഡല്‍ഹി, മിസോറം എന്നിവിടങ്ങളില്‍നിന്നാണ് പണം പിന്‍വലിച്ചതെന്ന് വ്യക്തമായി. അക്കൗണ്ടുകളെല്ലാം വ്യാജമാണ്. പല അധ്യാപകരോടും കടം വാങ്ങിയാണത്രെ അടച്ചത്. സൈബർ സെല്ലി​​െൻറ സഹായത്തോടെ അക്കൗണ്ടുകൾ പരിശോധിച്ചാണ്​ കുറ്റവാളികളെ കണ്ടെത്തുകയെന്ന്​ ബേഡകം എസ്​.​െഎ ദാമോദരൻ പറഞ്ഞു. 

Tags:    
News Summary - Facebook scam-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.