കൊച്ചി മേയറുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

കൊച്ചി: സി.പി.എം നേതാവും കൊച്ചി കോർപറേഷൻ മേയറുമായ അഡ്വ. എം. അനിൽ കുമാറിന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. മേയറുടെ പേരിലെ വെരിഫൈഡ് പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. വിദേശികളായ യുവാവിന്‍റെയും യുവതിയുടെയും കുട്ടിയുടെയും ചിത്രങ്ങൾ പേജിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിൽ കേരള സൈബർ ക്രൈം ഡിപാർട്ട്മെന്റിലും ഫേസ്ബുക്ക് അധികൃതർക്കും പരാതി നൽകി. സെപ്റ്റംബർ 28 മുതൽ പേജ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ദിവസമാണ് പേജിൽ ചില ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതെന്നും മേയർ പിന്നീട് പ്രതികരിച്ചു.

സെപ്തംബർ 28 മുതൽ തന്‍റെ പേജിൽ വന്ന പോസ്റ്റുകളോ മെസേജുകളോ തന്‍റെ ഓഫീസിൽ നിന്ന് ഉള്ളതല്ലെന്നും അത്തരം സന്ദേശങ്ങളോ പോസ്റ്റുകളോ ശ്രദ്ധയിൽപെട്ടാൽ അവഗണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Tags:    
News Summary - facebook page of Kochi Mayor hacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.