Posted On
date_range Updated On
date_range ഫേസ്ബുക്ക് വഴി വര്‍ഗീയ പരാമര്‍ശം നടത്തിയയാൾ അറസ്റ്റില്‍
മലപ്പുറം: മത-സാമുദായിക വിദ്വേഷവും വര്‍ഗീയതയും പരത്തുന്ന രീതിയില്‍ ഫേസ്ബുക്ക് വഴി നിരന്തരം പരാമര്‍ശം നടത്തിയ കേസില്‍ ഒരാൾ അറസ്റ്റിൽ. മഞ്ചേരി ആനക്കയം കളത്തിങ്ങല്‍പടി സ്വദേശി അസ്കറിനെയാണ് (47) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ തുടർച്ചയായി വര്‍ഗീയ പരാമര്‍ശങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാള്‍ പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിൽ, മഞ്ചേരി സി.ഐ എൻ.ബി. ഷൈജു, എസ്.ഐ ഇ.ആര്‍. ബൈജു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.