ഫേസ്ബുക്ക് പ്രണയം:  ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്​റ്റില്‍

താമരശ്ശേരി: ആറുവയസ്സുകാരി മകളെയും ഭർത്താവിനെയും ഉപേക്ഷിച്ചുപോയ യുവതി കാമുകനോടൊപ്പം അറസ്​റ്റില്‍. ഈങ്ങാപ്പുഴ ചോയിയോട് ഊന്നുകല്ലില്‍ ദിവ്യ (31) കാമുകന്‍ നാദാപുരം വളയം ചാത്തോത്ത് രാഹുല്‍ (23) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്​റ്റ്​ചെയ്തത്.  ഈ മാസം 26 ന് ദിവ്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പൊലീസ് അന്വേഷണത്തില്‍ വളയം സ്വദേശിയായ  രാഹുലി​​െൻറ കൂടെ ഒളിച്ചോടിയതാണെന്ന് മനസ്സിലാവുകയും ഇവരെ താമരശ്ശേരിയില്‍വിളിച്ചുവരുത്തി അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു. ഫേസ്ബുക്കിലൂടെ ആറുമാസംമുമ്പ് പരിചയപ്പെട്ട ഇവര്‍ കണ്ണൂര്‍ പേരാവൂരില്‍ ലോഡ്ജില്‍ താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - face book love-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.