ദൃക്സാക്ഷി രാജേഷ് സംഭവം വിവരിക്കുന്നു

'ഹെലികോപ്ടർ നേരെ വന്ന് ഒറ്റ വീഴ്ച... -ദൃക്സാക്ഷി പറയുന്നു VIDEO

കൊച്ചി: 'മഴയായതിനാൽ വെള്ളം നീക്കാൻ ഭാര്യയും കൊച്ചും ഞാനും വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു. പെട്ടെന്ന് ഹെലികോപ്ടറിൻെറ ശബ്ദം കേട്ടപ്പോൾ നോക്കിയതാണ്. നേരെ വന്ന് താഴേക്ക് ഒറ്റ വീഴ്ചയായിരുന്നു....' -ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടർ യന്ത്രത്തകരാറിനെ തുടർന്ന് ഇടിച്ചറിക്കിയതിന് ദൃക്സാക്ഷിയായ രാജേഷ് വിവരിക്കുന്നു.

ജനവാസ കേന്ദ്രത്തിന് മുകളിലൂടെ പറക്കുമ്പോൾ ഹെലികോപ്ടറിന് തകരാർ സംഭവിച്ചതോടെ എറണാകുളം പനങ്ങാട് ബൈപ്പാസിന് സമീപത്തെ ചതുപ്പിലേക്കാണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്. ഈ സ്ഥലത്തിന് തൊട്ടടുത്താണ് രാജേഷിൻെറ വീട്.

'ആദ്യം സംഭവം എന്താണെന്ന് മനസ്സിലായില്ല. ഹെലികോപ്ടർ നേരെ താഴോട്ട് വീഴുകയായിരുന്നു. ആ സമയം മഴയും ചെറിയ കാറ്റും ഉണ്ടായിരുന്നു. ഞാൻ വീട്ടിൽ നിന്ന് ഓടി അപ്പുറത്തേക്ക് ചെന്നു. ഹെലികോപ്ടർ ഓഫായ ശേഷം അടുത്തേക്ക് പോയി.'

'ആദ്യം ഹെലികോപ്ടറിൽനിന്നും ആരും ഇറങ്ങിയില്ല. എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടാകുമെന്ന് കരുതി. അപ്പോൾ പൈലറ്റ് ഇറങ്ങി വന്ന് ഡോർ തുറന്നു. ഞാൻ പുറത്തേക്കിറങ്ങാൻ ഉള്ളിലുള്ളവരോട് പറഞ്ഞെങ്കിലും ആദ്യം ഇറങ്ങിയില്ല. സമീപത്ത് താമസിക്കുന്ന ആളാണെന്ന് പറഞ്ഞപ്പോൾ അവർ ഇറങ്ങി. ഭാര്യ കസേരയെടുത്ത് വന്നു. നടുവേദനയുണ്ടെന്ന് പറഞ്ഞ് അദ്ദേഹം നിന്നു. ചേച്ചിയെ വിളിച്ചു കൊണ്ടുവന്ന് ഇവിടെ ഇരുത്തി. മഴയായതിനാൽ സമീപത്ത് വണ്ടിയൊന്നും ഉണ്ടായിരുന്നില്ല. എൻെറ ഭാര്യ പൊലീസിലാണ്. തുടർന്ന് സ്റ്റേഷനിൽ വിളിച്ച് പറയുകയായിരുന്നു.' -രാജേഷ് പറഞ്ഞു.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.