ചൂട്: വ്യാജ പ്രചാരണങ്ങൾക്ക് കർശന നടപടി -ദുരന്ത നിവാരണ അതോറിറ്റി

പാ​ല​ക്കാ​ട്: ചൂ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പ് എ​ന്ന ത​ര​ത്തി​ലാ​ണ് പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​ത്ത​രം വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം 2005 സെ​ക്ഷ​ൻ 54 പ്ര​കാ​രം ശി​ക്ഷാ​ർ​ഹ​മാ​ണ്.

ഏ​പ്രി​ൽ 29 മു​ത​ൽ മേ​യ് 12 വ​രെ താ​പ​നി​ല 45 ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ 55 ഡി​ഗ്രി വ​രെ ഉ​യ​രും, തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ൽ​ക്ക​രു​ത്, ചൂ​ട് മൂ​ലം മൊ​ബൈ​ൽ ഫോ​ണു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കാം, കാ​റു​ക​ളി​ൽ ഇ​ന്ധ​ന ടാ​ങ്കു​ക​ൾ പൂ​ർ​ണ​മാ​യി നി​റ​ക്ക​രു​ത് തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സി​വി​ൽ ഡി​ഫ​ൻ​സ് വ​കു​പ്പി​ന്റേ​ത് എ​ന്ന പേ​രി​ലാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് എ​ന്ന വ​കു​പ്പ് ഇ​ല്ല. കേ​ര​ള​ത്തി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സേ​ന​യാ​ണ്. ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ​ക്കും മു​ന്ന​റി​യി​പ്പു​ക​ൾ​ക്കും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജു​ക​ൾ, വെ​ബ്സൈ​റ്റ് എ​ന്നി​വ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - Extreme Heat: Strict action against fake news propagation, warns Disaster Management Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.