കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ സി.പി.എം പ്രവർത്തകർക്കുനേരെ ആക്രമണശ്രമം. പാട്യം ദിനാചരണത്തിന്റെ ഭാഗമായി കൊടിതോരണങ്ങൾ കെട്ടുന്നതിനിടെ ഒരുസംഘം സ്ഫോടകവസ്തു എറിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെ ചെറുവാഞ്ചേരി -കണ്ണവം റോഡിൽ വില്ലേജ് ഓഫിസിന് സമീപത്താണ് സംഭവം. ചെറുവാഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി കുറ്റ്യൻ അമൽ ഉൾപ്പെടെയുള്ളവർക്കുനേരെയാണ് ആക്രമണ ശ്രമമുണ്ടായത്. സംഭവത്തിനുപിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. കണ്ണവം പൊലീസ് സ്വമേധയാ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.