കുറ്റിപ്പുറം: ദേശീയപാതയിൽ ഭാരതപ്പുഴക്ക് കുറുകെയുള്ള പാലത്തിനടിയിൽനിന്ന് ഒരാഴ്ച ഇടവിട്ട് കുഴിബോംബ് അവശിഷ്ടങ്ങളും വെടിയുണ്ടകളും കണ്ടെത്തിയ സ്ഥലത്ത് വ്യാപക തിരച്ചിൽ നടത്തി. ഇൻറലിജൻസ് ഡി.ഐ.ജി സ്പർജൻ കുമാറിെൻറ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ ബോംബ് സ്ക്വാഡാണ് മിനി പമ്പക്കടുത്ത് പുഴയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചും മറ്റും അരിച്ചുപെറുക്കിയത്. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ, സൈനിക വാഹനങ്ങൾ ചതുപ്പിൽ താഴാതിരിക്കാൻ ഉപയോഗിക്കുന്ന പി.എസ്.പിയുടെ (പിയേഴ്സ് സ്റ്റീൽ പ്ലേറ്റ്) കഷണങ്ങൾ ലഭിച്ചു. ഇവ തുരുമ്പിച്ച നിലയിലാണ്. രാവിലെ ഒമ്പതോടെ തുടങ്ങിയ തിരച്ചിൽ വൈകീട്ട് നാലോടെയാണ് അവസാനിപ്പിച്ചത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ബോംബ് സ്ക്വാഡ് രാവിലെ നടത്തിയ പരിശോധനയിൽ മണലിനടിയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന്, മൺവെട്ടി ഉപയോഗിച്ച് കുഴിച്ച് മൂന്ന് അടി താഴ്ചയിൽ നിന്നാണ് ഒരു പി.എസ്.പിയുടെ കഷണം കണ്ടെടുത്തത്. മറ്റൊരെണ്ണം വെള്ളത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയും കണ്ടെത്തി. കൂടുതൽ സാധനങ്ങളുണ്ടാവുമെന്ന കണക്കുകൂട്ടലിൽ വെടിയുണ്ടകൾ കണ്ടെത്തിയ സ്ഥലത്തെ വെള്ളം രണ്ട് മോേട്ടാറുകൾ ഉപേയാഗിച്ച് വറ്റിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഉച്ചക്കുശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാലത്തിന് താഴെ വെള്ളത്തിൽ തിരച്ചിൽ നടത്തിയതോടെയാണ് കൂടുതൽ കഷണങ്ങൾ ലഭിച്ചത്. പുല്ലുവെട്ടുന്ന യന്ത്രങ്ങളും തിരച്ചിലിന് ഉപയോഗിച്ചു. ട്രോമാകെയർ അംഗങ്ങളും പൊലീസിനെ സഹായിച്ചു. വെള്ളിയാഴ്ച ലഭിച്ച സാധനങ്ങൾ കോടതിയിൽ സമർപ്പിച്ചശേഷം മലപ്പുറം എ.ആർ ക്യാമ്പിലേക്ക് മാറ്റും.
വ്യാഴാഴ്ച ഉച്ചക്ക് പാലത്തിനടിയിൽനിന്ന് കിട്ടിയ ചാക്കിൽനിന്ന് സൈന്യം ഉപയോഗിക്കുന്ന 500ഓളം വെടിയുണ്ടകളും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തിരുന്നു. ജനുവരി അഞ്ചിന് ക്ലേമോർ ഇനത്തിൽപെട്ട കുഴിബോംബിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇതേ സ്ഥലത്തുനിന്ന് ഒരാഴ്ചക്ക് ശേഷം വീണ്ടും വൻതോതിൽ വെടിക്കോപ്പുകൾ കണ്ടെത്തിയത്. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്.പി ശശിധരൻ, ഡിവൈ.എസ്.പിമാരായ ഉല്ലാസ് കുമാർ (സ്പെഷൽ ബ്രാഞ്ച്), ഉല്ലാസ് (തിരൂർ), ബാബുരാജ് (ഇേൻറണൽ സെക്യൂരിറ്റി), എസ്.ബി സി.ഐ.ഡി ഇൻസ്പെക്ടർ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എറണാകുളം, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി 20 പേരടങ്ങുന്ന ബോംബ് സ്ക്വാഡ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ കുറ്റിപ്പുറത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രാദേശിക അന്വേഷണം തിരൂർ ഡിവൈ.എസ്.പി ഉല്ലാസിെൻറ നേതൃത്വത്തിലും ഇവ എങ്ങനെ കുറ്റിപ്പുറത്തെത്തി എന്ന കാര്യം ഡി.സി.ആർ.ബി ഡിവൈ.എസ്.പി ജയ്സൺ കെ. അബ്രഹാമിെൻറ നേതൃത്വത്തിലുമാണ് അന്വേഷിക്കുന്നത്.
പരിശോധനക്ക് ഡീപ് സെർച്ചിങ് മെറ്റൽ ഡിറ്റക്ടർ
പാലത്തിനടിയിൽനിന്ന് വെടിയുണ്ടകളും കുഴിബോംബ് അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ പരിശോധനക്ക് ബോംബ് സ്ക്വാഡ് ഉപയോഗിച്ചത് അത്യാധുനിക സംവിധാനം. ഡി.എസ്.എം.ഡി (ഡീപ് സെർച്ചിങ് മെറ്റൽ ഡിറ്റക്ടർ) ഉപയോഗിച്ചാണ് വെള്ളിയാഴ്ച പരിേശാധന നടത്തിയത്. ഭൂമിക്കടിയിൽ രണ്ട് മീറ്റർ ആഴത്തിൽ കിടക്കുന്ന മെറ്റൽ കണ്ടെത്താനുള്ള ശേഷി ഉപകരണത്തിനുണ്ട്. ഇതുപയോഗിച്ച് തിരച്ചിൽ നടത്തുന്നതിനിടെ സിഗ്നൽ ലഭിച്ച സ്ഥലത്ത് മൂന്നടിയിലധികം താഴ്ചയിൽനിന്നാണ് സൈനിക വാഹനങ്ങൾ ചതുപ്പിൽ താഴാതിരിക്കാൻ ഉപയോഗിക്കുന്ന പി.എസ്.പി കഷണങ്ങളിലൊന്ന് കണ്ടെത്തിയത്.
ഉറവിടം കണ്ടെത്താനാവാതെ, ദുരൂഹത നീക്കാനാകാതെ പൊലീസ്
കുറ്റിപ്പുറം പാലത്തിനടിയിൽനിന്ന് സൈന്യം ഉപേയാഗിക്കുന്ന കുഴിബോംബ് അവശിഷ്ടങ്ങളും വെടിയുണ്ടകളും മറ്റു ഉപകരണങ്ങളും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാനാകാതെ പൊലീസ്. സൈന്യം ഉപയോഗിക്കുന്ന ക്ലേമോർ മൈൻ, റ്റ്യുബ് ലോഞ്ചർ, മെറ്റൽ കണക്ടർ എന്നിവ എങ്ങനെ കുറ്റിപ്പുറത്തെത്തി എന്നതിന് ഒരു തുമ്പും ലഭിച്ചിട്ടില്ല. മലപ്പുറം എസ്.പി ശബരിമല ഡ്യൂട്ടിയിലായതിനാൽ പാലക്കാട് എസ്.പിയാണ് അന്വേഷണ മേൽനോട്ടം വഹിക്കുന്നത്. വെടിക്കോപ്പുകൾ മഹാരാഷ്ട്രയിലെ പുൽഗാവിൽ നിർമിച്ചതാണെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ അന്വേഷണ ഉദ്യോഗസ്ഥർ തള്ളി. സൈനിക സാമഗ്രികളായതിനാൽ സീരിയൽ നമ്പറും മറ്റും പരിശോധിച്ചാലേ ഇത് എവിടെ, എത്ര വർഷംമുമ്പ് നിർമിച്ചതാണെന്ന് കണ്ടെത്താനാവൂ എന്ന് പൊലീസ് പറഞ്ഞു. ഇതിന് ദിവസങ്ങളെടുക്കും.
അന്വേഷണ ഭാഗമായി പൊലീസ്, സൈന്യത്തിന് ആയുധം വാങ്ങുകയും നിർമിക്കുകയും ചെയ്യുന്ന മഹാരാഷ്ട്രയിലെ ഓർഡിനൻസ് ഫാക്ടറിയിൽ എത്തിയെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. സൈന്യം ഉപയോഗിക്കുന്ന വെടിക്കോപ്പുകളാണ് ലഭിച്ചത് എന്നതിനാൽ അതീവ ജാഗ്രതയോടെയാണ് അന്വേഷണം. ഇത്രയധികം സാമഗ്രികൾ എവിടെ നിന്നാണ് നഷ്ടപ്പെട്ടത്, ആരാണ് പാലത്തിനടിയിൽ ഉപേക്ഷിച്ചത് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുക എന്ന ദുഷ്കരമായ ദൗത്യമാണ് പൊലീസിനുള്ളത്. ക്ലേമോർ മൈൻ കണ്ടെത്തി ഒരാഴ്ച പിന്നിട്ടാണ് എസ്.എൽ.ആറിൽ ഉപയോഗിക്കുന്ന 500ഓളം തിരകൾ കണ്ടെത്തിയത്. അതിന് പിറകെ പി.എസ്.പി കൂടി ലഭിച്ചതോടെയാണ് വൻ വെടിക്കോപ്പ് ശേഖരമാണ് കുറ്റിപ്പുറം പാലത്തിന് അടിയിലെത്തിയിരിക്കുന്നതെന്ന് വ്യക്തമായത്. ആക്രി സാമഗ്രികളുടെ കൂട്ടത്തിൽ ലഭിച്ചവർ സൈനിക ഉപകരണങ്ങളാണെന്നറിഞ്ഞതോടെ അന്വേഷണം ഭയന്ന് ഉപേക്ഷിച്ചതാകാനുള്ള സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്.
വെടിക്കോപ്പുകൾ പാലത്തിന് മുകളിൽനിന്ന് താഴേക്കിട്ടതാണെന്ന് നിഗമനം
സൈന്യം ഉപയോഗിക്കുന്ന വെടിക്കോപ്പുകൾ പാലത്തിന് മുകളിൽനിന്ന് താഴേക്കിട്ടതാെണന്ന് പൊലീസ് ഏറെക്കുറെ സ്ഥിരീകരിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് പാലത്തിനടിയിൽ വെള്ളിയാഴ്ച തിരച്ചിൽ നടത്തിയത്്. പാലത്തിെൻറ ഏഴാമത്തെ തൂണിന് താഴെനിന്നാണ് ഇവ ലഭിച്ചത്. മുകളിൽ വാഹനത്തിലെത്തിയോ മറ്റോ ഉപേക്ഷിച്ചതാകാം എന്നാണ് കരുതുന്നത്. പാലത്തിനടിയിൽനിന്ന് അൽപം മാറി ലഭിച്ച പി.എസ്.പി (പിയേഴ്സ് സ്റ്റീൽ പ്ലേറ്റ്) വെള്ളപാച്ചിലിൽ ഒലിച്ച് പോയതാകാമെന്നാണ് വിലയിരുത്തൽ. കണ്ടെത്തിയത് വ്യത്യസ്ത ദിവസങ്ങളിലാണെങ്കിലും എല്ലാ ഉപകരണങ്ങളും ഒരേ സമയത്ത് ഉപേക്ഷിച്ചതാകാനുള്ള സാധ്യതയാണ് പൊലീസ് കാണുന്നത്. പാലത്തിന് മുകളിൽനിന്ന് താഴേക്കിട്ടതെന്ന നിഗമനത്തിൽ പൊലീസ് നേരേത്ത ഡമ്മി പരീക്ഷണം നടത്തിയിരുന്നു.
വെടിക്കോപ്പുകൾക്ക് വർഷങ്ങളുടെ പഴക്കം
പാലത്തിന് താഴെനിന്ന് ലഭിച്ച കുഴിബോംബിെൻറ അവശിഷ്ടങ്ങൾക്കും വെടിയുണ്ടകൾക്കും പതിറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് വിലയിരുത്തൽ. മണ്ണിനടിയിൽനിന്ന് കുഴിച്ചെടുത്ത, വാഹനങ്ങൾ താഴാതിരിക്കാൻ ചതുപ്പ് നിലങ്ങളിൽ ഉപയോഗിക്കുന്ന പി.എസ്.പിക്ക് (പിയേഴ്സ് സ്റ്റീൽ പ്ലേറ്റ്) 15 വർഷത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ദ്രവിച്ച അവസ്ഥയിലായതിനാൽ കാലപ്പഴക്കം കണ്ടെത്താൻ ഫോറൻസിക് പരിശോധന വേണ്ടിവരും. കഴിഞ്ഞദിവസം ലഭിച്ച വെടിയുണ്ടകൾ മണിക്കൂറുകളോളം തുടച്ച് വൃത്തിയാക്കിയാണ് പൊലീസ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. പല ഉപകരണങ്ങളും ദ്രവിച്ച് തുടങ്ങിയിട്ടുണ്ട്. വെടിയുണ്ടകൾക്ക് കാലാവധിയുണ്ടെങ്കിലും ഇവ അതിന് ശേഷവും ഉപയോഗിക്കാനാകുമെന്ന് പൊലീസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.