പരിസ്ഥിതി സൗഹൃദ വില്ലകൾക്ക്​ ഇളവ്: നിർമാണ മേഖലക്ക്​ ഉത്തേജനം -മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലൈ​സ​ൻ​സു​ള്ള വെ​ണ്ട​ർ​മാ​രു​ടെ മു​ദ്ര​പ​ത്ര വി​ല്പ​ന പ​രി​ധി ഒ​രു​ല​ക്ഷ​ത്തി​ൽ​നി​ന്ന് മൂ​ന്നു​ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്തി​യ​തും ‘കെ-​റെ​റ’​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ല്ല​ക​ൾ​ക്ക് മു​ദ്ര​വി​ല നി​ര​ക്ക് നാ​ല്​ ശ​ത​മാ​ന​മാ​യി കു​റ​ച്ച​തും നി​ർ​മാ​ന-​ധ​ന​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക് വ​ലി​യ ഉ​ത്തേ​ജ​നം ന​ൽ​കു​മെ​ന്ന്​ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ 27.7 കോ​ടി​യാ​ണ്​ വ​ക​യി​രു​ത്തി​യ​ത്.

ഭൂ​മി​യു​ടെ ന്യാ​യ​വി​ല വി​പ​ണി യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സാ​ങ്കേ​തി​ക​വി​ദ്യ സ​ഹാ​യ​ത്തോ​ടെ സ​മ​ഗ്ര​മാ​യി പ​രി​ഷ്‌​ക​രി​ക്കാ​നും നി​ല​വി​ലെ എ​ല്ലാ ന്യാ​യ​വി​ല അ​പ്പീ​ലു​ക​ളും പ്ര​ത്യേ​ക അ​ദാ​ല​ത്തു​ക​ളി​ലൂ​ടെ ഒ​ക്ടോ​ബ​ർ 31ന​കം തീ​ർ​പ്പാ​ക്കാ​നും ബ​ജ​റ്റ് വി​ഭാ​വ​നം ചെ​യ്യു​ന്നു. ദീ​ർ​ഘ​കാ​ല​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​ണ്ട​ർ വാ​ലു​വേ​ഷ​ൻ കേ​സു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​ക​ർ​ഷ​ക ഇ​ള​വു​ക​ളോ​ടെ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​തി​നൊ​പ്പം 2010 മാ​ർ​ച്ച് 31 വ​രെ 10,000 രൂ​പ​യി​ൽ താ​ഴെ​യു​ള്ള ചെ​റു​കി​ട കു​ടി​ശ്ശി​ക​ക​ൾ പൂ​ർ​ണ​മാ​യും എ​ഴു​തി​ത്ത​ള്ളി​യ​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Exemption for eco-friendly villas: A boost to the construction sector - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.