മെഡിക്കൽ പി.ജിക്കാർക്ക്​​ നിർബന്ധ സേവനം: സർക്കാറിന്‍റെ വിശദീകരണം തേടി

കൊ​ച്ചി: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ​നി​ന്ന്​ മെ​ഡി​ക്ക​ൽ പി.​ജി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ നി​ർ​ബ​ന്ധി​ത സേ​വ​ന​ത്തി​നു​ള്ള നി​യ​മ​നം ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​കോ​ട​തി. നി​ർ​ബ​ന്ധി​ത സേ​വ​ന​ത്തി​നു​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ നി​യ​മ​നം വൈ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി മെ​ഡി​ക്ക​ൽ പി.​ജി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഡോ​ക്ട​ർ​മാ​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് പ​രി​ഗ​ണി​ച്ച​ത്.

ബോ​ണ്ട് പ്ര​കാ​ര​മു​ള്ള നി​യ​മ​ന​ങ്ങ​ൾ ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ബോ​ണ്ട് പാ​ലി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ഇ​ത്​ നി​ർ​ബ​ന്ധി​ത​മാ​ക്കും. അ​തി​നാ​ൽ, എ​ന്ന്​ നി​യ​മ​നം ന​ൽ​കു​മെ​ന്ന് അ​റി​യി​ക്കാ​നാ​ണ്​ ഹൈ​കോ​ട​തി സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഹ​ര​ജി​ക്കാ​രു​ടെ പി.​ജി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും ഒ​രു​വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ​ക്ക്​ ഇ​തു​വ​രെ നി​യ​മ​നം ന​ൽ​കി​യി​ല്ലെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ഒ​രു വ​ർ​ഷ​മാ​ണ്​ നി​ർ​ബ​ന്ധി​ത ​സേ​വ​നം ന​ട​ത്തേ​ണ്ട്. ഇ​ത് പൂ​ർ​ത്തി​യാ​യാ​ലേ സ​ർ​ട്ടി​ഫ​ക്ക​റ്റ​ട​ക്കം തി​രി​കെ ന​ൽ​കൂ​വെ​ന്ന​തി​നാ​ൽ നി​യ​മ​നം ന​ൽ​കാ​ത്ത ന​ട​പ​ടി വി​വേ​ച​ന​പ​ര​മാ​​ണെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​രോ​പ​ണം.

Tags:    
News Summary - Compulsory service for medical PGs: Government's explanation sought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.