ശ​ബ​രി​മ​ല സ്വ​ർ​​ണ​ക്കൊ​ള്ള പി.​എ​സ്. പ്ര​ശാ​ന്തും പ്ര​തി​യാ​യേ​ക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല സ്വ​​ർ​​​ണ​​ക്കൊ​​ള്ള കേ​​സി​​ൽ തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ്​ മു​​ൻ പ്ര​​സി​​ഡ​​ന്‍റ്​ പി.​​എ​​സ്. പ്ര​​ശാ​​ന്ത്​ അ​​ട​​ക്ക​​മു​​ള്ള​​വ​​ർ​​ക്ക്​ വീ​​ഴ്ച സം​​ഭ​​വി​​ച്ചെ​​ന്ന്​ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം. ഇ​​തോ​​ടെ എ. ​​പ​​ത്​​​മ​​കു​​മാ​​റി​​ന് പി​​ന്നാ​​ലെ തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ്​ മു​​ൻ പ്ര​​സി​​ഡ​​ന്‍റ്​ പി.​​എ​​സ്. പ്ര​​ശാ​​ന്തും ര​​ണ്ടു​ അം​​ഗ​​ങ്ങ​​ളു​​മ​​ട​​ക്കം പ്ര​​തി​​ക​​ളാ​​കു​​മെ​​ന്ന്​ സൂ​​ച​​ന.

2025ൽ ​​ദ്വാ​​ര​​പാ​​ല​​ക ശി​​ൽ​​പ​​ങ്ങ​​ളി​​ലെ പാ​​ളി​​ക​​ൾ മാ​​റ്റി​​യ സം​​ഭ​​വ​​ത്തി​​ലാ​​ണ്​ അ​​ന്ന​​ത്തെ ഇ​​ട​​തു ഭ​​ര​​ണ​​സ​​മി​​തി അം​​ഗ​​ങ്ങ​​ളെ പ്ര​​തി​​പ്പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി പു​​തി​​യ ​കേ​​സെ​​ടു​​ക്കാ​​ൻ എ​​സ്.​​ഐ.​​ടി നീ​​ക്കം.

ക​​ഴി​​ഞ്ഞ ദി​​വ​​സം എ​​സ്.​​ഐ.​​ടി കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച അ​​ന്വേ​​ഷ​​ണ പു​​രോ​​ഗ​​തി റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ്​ ഈ ​​വി​​വ​​ര​​ങ്ങ​​ളു​​ള്ള​​ത്. ഭ​​ര​​ണ​​സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ തി​​രു​​വാ​​ഭ​​ര​​ണം ക​​മീ​​ഷ​​ണ​​ർ ര​​ജി​​ലാ​​ൽ, ദേ​​വ​​സ്വം സെ​​ക്ര​​ട്ട​​റി ബി​​ന്ദു എ​​ന്നി​​വ​​ർ​​ക്ക്​ പു​​റ​​മെ ത​​ന്ത്രി രാ​​ജീ​​വ​​ര്​ ക​​ണ്ഠ​​ര​​ര്, ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ പോ​​റ്റി തു​​ട​​ങ്ങി ഒ​​മ്പ​​തു​​പേ​​രാ​​ണ്​ പ്ര​​തി​​സ്ഥാ​​ന​​ത്തു​​ള്ള​​ത്.

2025 സെ​​പ്റ്റം​​ബ​​റി​​ൽ ദ്വാ​​ര​​പാ​​ല​​ക ശി​​ൽ​​പ​​ങ്ങ​​ളി​​ലെ സ്വ​​ർ​​ണ​​പ്പാ​​ളി​​ക​​ൾ നി​​റം മ​​ങ്ങി​​യെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി ​ന​​വീ​​ക​​രി​​ക്കാ​​ൻ ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ പോ​​റ്റി വ​​ഴി ചെ​​ന്നൈ​​യി​​ലെ സ്മാ​​ർ​​ട്ട്​ ക്രി​​യേ​​ഷ​​ൻ​​സി​​ന്​ കൈ​​മാ​​റി​​യി​​രു​​ന്നു.​ ഹൈ​​കോ​​ട​​തി നി​​യോ​​ഗി​​ച്ച സ്​​​പെ​​ഷ​​ൽ ക​​മീ​​ഷ​​ണ​​റെ അ​​റി​​യി​​ക്കാ​​തെ​​യാ​​ണി​​ത്.

ഔ​​ദ്യോ​​ഗി​​ക ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​തെ ന​​ട​​ത്തി​​യ ഇ​​ട​​പാ​​ടി​​ൽ ത​​ന്ത്രി​​ക്കും ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും വീ​​ഴ്ച സം​​ഭ​​വി​​ച്ചു. ഇ​​തി​​ൽ ഗൂ​​ഢാ​​ലോ​​ച​​ന സം​​ശ​​യി​​ക്കു​​ന്നു. 2019ലെ ​​വീ​​ഴ്ച മ​​റ​​യ്ക്കാ​​നാ​​ണോ 2025ലെ ​​സ്വ​​ർ​​ണ​​പ്പാ​​ളി മാ​​റ്റ​​ലെ​​ന്ന്​ സം​​ശ​​യി​​ക്കു​​ന്ന​​താ​​യും​ എ​​സ്.​​ഐ.​​ടി റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

സ​ന്തോ​ഷ്​ കു​മാ​റി​നെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്​​ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ അം​ഗം സ​ന്തോ​ഷ്​ കു​മാ​റി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ദേ​വ​സ്വം മ​ന്ത്രി കെ.​ ​മു​ര​ളീ​ധ​ര​ൻ എ​സ്.​ഐ.​ടി​ക്ക് ക​ത്ത് ന​ൽ​കി. പി.​എ​സ്. പ്ര​ശാ​ന്ത്​ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ​ ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്നു സ​ന്തോ​ഷ്. 2025ൽ ​ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളി​ലെ സ്വ​ർ​ണ​പ്പാ​ളി മാ​റ്റാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത ബോ​ർ​ഡ്​ യോ​ഗ​ത്തി​ൽ സ​ന്തോ​ഷും​ പ​​ങ്കെ​ടു​ത്ത​താ​യും ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ്​ ക​ത്തി​ലെ ആ​വ​ശ്യം.

Tags:    
News Summary - Sabarimala gold fraud case: Ex-TDB president P.S. Prashanth likely to be named accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.