ഒരുസ്വകാര്യം....കണ്ണൂരിലെത്തിയ സാസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ടി. പത്മനാഭനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോൾ മന്ത്രിയുടെ ചെവിയിൽ സ്വകാര്യം പറയുന്നു. സമീപം ടി.ഒ. മോഹനൻ എം.എൽ.എ
അക്കാദമികളിൽ ഒരുശ്രദ്ധ വേണം; മന്ത്രിയോട് ടി. പത്മനാഭന്റെ ഉപദേശം
കണ്ണൂർ: സംസ്ഥാനത്തെ വിവിധ അക്കാദമികളിൽ കയറിപ്പറ്റാൻ പല കള്ളന്മാരും ശ്രമം തുടങ്ങിയിട്ടുണ്ടെന്നും അക്കാര്യത്തിൽ ഒരുശ്രദ്ധ വേണമെന്നും സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥിന് ടി. പത്മനാഭന്റെ ഉപദേശം.
വി.ഡി. സതീശൻ സർക്കാറിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായശേഷം പി.സി. വിഷ്ണുനാഥ് കാണാനെത്തിയപ്പോഴാണ് ടി. പത്മനാഭന്റെ ഉപദേശം.
‘ഒന്നും കിട്ടാൻവേണ്ടിയല്ല ഈ സർക്കാറിനെ പിന്തുണക്കുന്നത്. ഞാൻ വർഷങ്ങളായിട്ട് ഖദറാണ് ധരിക്കുന്നത്. പല കോൺഗ്രസ് നേതാക്കളും ഖദർ ഉപയോഗിക്കാൻ മടിക്കുകയാണ്.
ന്യൂജെൻ കോൺഗ്രസുകാർ ഖദറിനെ പുഛിക്കുന്നുമുണ്ട്. ഇത് ശ്രദ്ധയിൽപെട്ടു കാണുമല്ലോ’. ഇതെല്ലാം പറഞ്ഞശേഷമാണ് മന്ത്രിയോട് ഒരുസ്വകാര്യം പറയാനുണ്ടെന്ന് പറഞ്ഞ് അക്കാദമികളുടെ കാര്യം ധരിപ്പിച്ചത്. ടി.ഒ. മോഹനൻ എം.എൽ.എയും മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.