Posted On
date_range Updated On
date_range മദ്യക്കടകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ശിപാർശയുമായി എക്സൈസ്
കൊച്ചി: സംസ്ഥാനത്തെ മദ്യക്കടകളുടെ എണ്ണം വർധിപ്പിക്കണമെന്ന ശിപാർശയുമായി എക്സൈസ്. മദ്യക്കടകളുടെ എണ്ണം കുറയുന്നത് തിരക്ക് വർധിക്കാൻ കാരണമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് നടപടി. ഇതുസംബന്ധിച്ച സംസ്ഥാന സർക്കാറിന് ശിപാർശ നൽകിയതായി എക്സൈസ് അറിയിച്ചു.
തൃശൂരിലെ മദ്യക്കടയിലെ തിരക്ക് സംബന്ധിച്ച ഹരജി പരിഗണിക്കുേമ്പാഴാണ് ഹൈകോടതിയിൽ എക്സൈസിന്റെ സത്യവാങ്മൂലം. തൃശൂരിലെ ബെവ്കോ ഔട്ട്ലെറ്റ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് ഹൈകോടതിയിൽ കേസ് നൽകിയത്. നേരത്തെ ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക് സംബന്ധിച്ച കേസിലും എക്സൈസ് സമാനനിലപാട് സ്വീകരിച്ചിരുന്നു.
ബാറുകൾ തുറന്നതിന് ശേഷം ബെവ്കോ ഔട്ട്ലെറ്റുകളിലെ ആളുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.