ജാബിര്‍

കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വെഞ്ഞാറമൂട്: കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവനന്തപുരം എക്‌സൈസ് കമീഷണറേറ്റിലെ ഉദ്യോഗസ്ഥനായ കണിയാപുരം ചാന്നാങ്കര മൈവള്ളി ഹൗസില്‍ പരേതനായ ഇബ്രാഹി കുഞ്ഞിന്റെയും (റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍) നഫീസാ ബീവിയുടെയും മകന്‍ ജാബിറാണ് (44) മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.15ന് കോലിയക്കോടുള്ള ഇദ്ദേഹത്തിന്റെ ഭാര്യയുടെ വീട്ടില്‍ വെച്ചായിരുന്നു അപകടം. കുളിമുറിയില്‍ കാല്‍ വഴുതി വീണ് തലക്ക് ക്ഷതമേൽക്കുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് മരിച്ചത്. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകി. തുടര്‍ന്ന് എക്‌സൈസ് കമീഷണറേറ്റിലും ചാന്നാങ്കരയിലുള്ള വീട്ടിലും പൊതു ദര്‍ശനത്തിന് വെച്ചശേഷം വൈകീട്ടോടെ കണിയാപുരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

എക്‌സൈസിന് വേണ്ടി കമീഷണറും അസി. കമീഷണറും അന്ത്യോപചാരമര്‍പ്പിച്ചു. ഭാര്യ: ഫാത്തിമ തസ്‌നി. മകന്‍: മുഹമ്മദ് ഫസ്ഹാന്‍. സഹോദരങ്ങള്‍. ഷാജഹാന്‍ മൈവള്ളി, ഷാജുദ്ദീന്‍, സുലൈമാന്‍, ഷെമീല.

Tags:    
News Summary - Excise officer dies after slipping and falling in bathroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.