പരീക്ഷാ​ഫലം റെക്കോഡ്​ വേഗത്തിൽ; 111 സ്പെഷലിസ്​റ്റ്​ ഡോക്​ടർമാർ കർമപഥത്തിലേക്ക്

തൃശൂർ: രോഗങ്ങളുടെ ആധിക്യം പ്രതിസന്ധി സൃഷ്​ടിക്കുന്ന സമയത്ത് കേരള ആരോഗ്യ സർവകലാശാല നടത്തിയ മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി (ഡി.എം/എം.സി.എച്ച്) റെഗുലർ/സപ്ലിമെൻററി പരീക്ഷകളുടെ ഫലപ്രഖ്യാപനം ആശ്വാസമാകുന്നു. സെപ്റ്റംബർ 14ന്​ തുടങ്ങി 23ന്​ അവസാനിച്ച പരീക്ഷയുടെ ഫലമാണ് സർവകലാശാല റെക്കോര്‍ഡ്‌ സമയംകൊണ്ട് മൂല്യനിർണയം പൂർത്തിയാക്കി നവംബർ നാലിന് പ്രസിദ്ധീകരിച്ചത്.

ഡി.എം വിഭാഗത്തിൽ കാർഡിയോളജി, എൻഡോക്രിനോളജി, ഗ്യാസ്‌ട്രോ എന്‍ററോളജി, മെഡിക്കൽ ഓങ്കോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, പീഡിയാട്രിക് ഓങ്കോളജി, പൾമണറി മെഡിസിൻ; എം സി എച്ച് വിഭാഗത്തിൽ കാർഡിയോ വാസ്ക്കുലാർ & തൊറാസിക് സർജറി ഗ്യാസ്‌ട്രോ ഇന്‍റസ്റ്റിനൽ സർജറി, ജനിറ്റോ യൂറിനറി സർജറി, ന്യൂറോ സർജറി, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് & റീകൺസ്ട്രക്ക്റ്റീവ് സർജറി, സർജിക്കൽ ഓങ്കോളജി എന്നിങ്ങനെ സ്‌പെഷലൈസ് ചെയ്​ത്​ പഠനം പൂർത്തിയാക്കിയ 111 പേരാണ് പരീക്ഷയെഴുതിയത്.

പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു​​വെന്ന്​ സർവകലാശാല അറിയിച്ചു. സമൂഹത്തിൽ ദൗർലഭ്യം നേരിട്ടു കൊണ്ടിരിക്കുന്ന മേഖലകളിലേക്കാണ് ഇവരുടെയെല്ലാം സേവനം സര്‍ക്കാറിന്‌ ലഭ്യമാകുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.