സംവരണം: വർഗീയ ധ്രുവീകരണം അപലപനീയമെന്ന്​ സി.പി.എം

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത്​ ഭരണഘടന ഭേദഗതി പ്രകാരമെന്ന് സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ്​. അത്​ നടപ്പാക്കുന്നതിനെ വർഗീയ ധ്രുവീകരണത്തിനും രാഷ്​ട്രീയ താൽപര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നത് അപലപനീയമെന്നും സെക്ര​േട്ടറിയറ്റ് പ്രസ്താവിച്ചു.

മുസ്​ലിം ലീഗ് ഉൾപ്പെടെ യു.ഡി.എഫും 2011ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മുന്നാക്ക സംവരണം ഉൾപ്പെടുത്തി. എന്നാൽ, ഇപ്പോൾ വർഗീയ ധ്രുവീകരണത്തിനായി മുസ്​ലിം ലീഗ്, ജമാഅത്തെ ഇസ്​ലാമിയുടെ നേതൃത്വത്തിൽ വിവാദം സൃഷ്​ടിക്കാൻ ശ്രമിക്കുന്നത്​ തിരിച്ചറിയണം. നിലവിലെ സംവരണ ആനുകൂല്യങ്ങളിൽ കുറവൊന്നും വരുത്തിയിട്ടില്ല. ഭരണഘടന ഭേദഗതിയോടെ സംവരണം 60 ശതമാനമായി. 50 ശതമാനം നിലവിലുള്ള സംവരണ വിഭാഗങ്ങൾക്കും 10 ശതമാനം മുന്നാക്ക വിഭാഗങ്ങൾക്കുമായിരിക്കും. ഇത്​ നടപ്പാക്കുമ്പോൾ നിലവിലെ സംവരണ ആനുകൂല്യത്തിൽ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത സർക്കാർ പുലർത്തും.

സംവരണ പ്രശ്നത്തിൽ സി.പി.എമ്മിന് കൃത്യമായ നിലപാടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ എൽ.ഡി.എഫ്​ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കും സംവരണമെന്ന നിലപാട് പ്രഖ്യാപിച്ചിരുന്നു. ആ കാഴ്ചപ്പാടിന് അനുസൃതമായാണ് ഭരണഘടന ഭേദഗതി പാർലമെൻറ് പാസാക്കിയതെന്നും സി.പി.എം സെക്ര​േട്ടറിയറ്റ്​ ചൂണ്ടിക്കാട്ടി.

Tags:    
News Summary - ews Reservation: CPM condemns communal polarization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.