കണ്ണൂർ: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എപ് സ്ഥാനാർഥി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും അതോടൊപ്പം ഇവിടെ പി.വി അൻവർ നേടിയ വോട്ടുകളും ചർച്ചാവിഷയമാവുകയാണ്. ഇതിനിടെ പി.വി അന്‍വറിനെ യു.ഡി.എഫിൽ എടുക്കുന്ന വിഷയത്തിൽ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. പി.വി അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ വോട്ടുകിട്ടില്ലായിരുന്നുവോ എന്ന ചോദ്യത്തിന് അതൊരു സാങ്കൽപ്പിക ചോദ്യമല്ലേയെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.
അന്‍വര്‍ വോട്ട് പിടിച്ചുവെന്ന് ആര്‍ക്കും മനസിലാകും. അന്‍വര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഫലം കുറച്ചുകൂടി നന്നായേനെ എന്നും സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന് മുന്നില്‍ വാതിലടച്ചിട്ടില്ലെന്നും വാതിലടച്ചാലും താക്കോല്‍ ഉണ്ടല്ലോ ആവശ്യമെങ്കില്‍ തുറക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഭരണവിരുദ്ധ വികാരം ശക്തമാണ്. യു.ഡി.എഫ് വോട്ടുകള്‍ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.