ഏക സിവിൽ കോഡിലൂടെ ​ആർ.എസ്​.എസ്​ എന്താണോ ആഗ്രഹിക്കുന്നത്​ അത്​ വന്നു തുടങ്ങിയെന്ന്​ ഇ.ടി. മുഹമ്മദ്​ ബഷീർ

തിരുവനന്തപുരം: ഏക സിവിൽ കോഡിലൂടെ ​ആർ.എസ്​.എസ്​ എന്താണോ ആഗ്രഹിക്കുന്നത്​ അത്​ വരാനിരിക്കുകയല്ല, വന്നുതുടങ്ങിയിരിക്കുന്നെന്ന്​ ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി. ഒരു ജനവിഭാഗത്തെ വിശ്വാസപരമായി ജീവിക്കാൻ സമ്മതിക്കില്ലെന്ന ശാഠ്യമാണ്​ ബി.ജെ.പിയും കേന്ദ്ര സർക്കാറും വെച്ചുപുലർത്തുന്നത്​. വിശ്വാസ പ്രമാണങ്ങളുടെ കടയ്ക്കൽ കത്തിവെക്കാനും ശ്രമം തുടങ്ങിയിരിക്കുന്നു. ഏക സിവിൽ കോഡ്​ മുസ്​ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും ഇ.ടി പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ നടത്തിയ രാജ്​ഭവൻ മാർച്ച്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രം വക്രീകരിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടത്തുകയാണ്​. ഐ.സി.എച്ച്​.ആറിനെ ആ നിലയിൽ മാറ്റി. വിദ്യാഭ്യാസ രംഗത്ത്​ വർഗീയവത്​കരിക്കാൻ ഇനി എന്താണ്​ ബാക്കിയുള്ളത്​. മതത്തിന്‍റെ പേരിൽ ജനങ്ങളെ പരസ്പരം വേർതിരിക്കൽ ലക്ഷ്യമിടുന്ന പൗരത്വ നിയമം വീണ്ടും കൊണ്ടുവരുമെന്നാണ്​ കേന്ദ്രം ഇപ്പോൾ പറയുന്നത്​. മതംമാറ്റം ക്രിമിനൽ കുറ്റമാക്കി അതിന്‍റെ പേരിൽ ആളുകളെ പീഡിപ്പിക്കാനും ശ്രമിക്കുന്നു.

പാർലമെന്‍റ്​ പാസാക്കിയ നിയമങ്ങളോടെല്ലാം ഇവർക്ക്​ പുച്ഛമാണ്​. രാജ്യത്തിന്‍റെ ഐക്യം ഉറപ്പുവരുത്തുന്ന നിയമങ്ങളെയെല്ലാം പിച്ചിച്ചീന്തുന്നു.​ കള്ളക്കഥ പ്രചരിപ്പിച്ച്​ മുസ്​ലിം സമുദാ​യത്തെ ശത്രുക്കളായി ചി​​ത്രീകരിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു.

മതപരമായ ധ്രുവീകരണത്തിലൂടെ അധികാരം നിലനിർത്തുകയെന്ന കൃത്യമായ അജണ്ടയാണ്​ ഏക സിവിൽ കോഡ്​​ നീക്കങ്ങൾക്ക്​ പിന്നിലുള്ളതെന്ന്​ എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

കെ.പി. അബൂബക്കർ ഹസ്രത്ത്​, തൊടിയൂർ മുഹമ്മദ്​ കുഞ്ഞ്​ മൗലവി, കടയ്ക്കൽ അബ്​ദുൽ അസീസ്​ മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, ഒ. അബ്​ദുറഹ്​മാൻ മൗലവി, സയ്യിദ്​ മുത്തുക്കോയ തങ്ങൾ, സി.എ. മൂസ മൗലവി, എം.എം. ബാവ മൗലവി, പാങ്ങോട്​ ഖമറുദ്ദീൻ മന്നാനി, ​ഇലവുപാലം ഷംസുദ്ദീൻ മന്നാനി, പനവൂർ സഫീർഖാൻ മന്നാനി, ബീമാപള്ളി റഷീദ്​, കടയ്ക്കൽ ജുനൈദ്​, ഇർഷാദ്​ മൗലവി, അഡ്വ. നൗഫൽ, തൊളിക്കോട്​ മുഹിയുദ്ദീൻ മൗലവി, നൗഷാദ്​ മാങ്കാങ്കുഴി, കെ.എച്ച്​. മുഹമ്മദ്​ മൗലവി, കായംകുളം ജലാലുദ്ദീൻ മൗലവി, നാസിമുദ്ദീൻ മന്നാനി, എസ്​.എച്ച്.​ താഹിർ മൗലവി തുടങ്ങിയവർ പ​​ങ്കെടുത്തു.

Tags:    
News Summary - ET Muhammad Basheer said that what the RSS wanted was starting to come through a Unified civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.